ചിക്കനോ ബീഫോ വേണ്ട. രണ്ട് ബ്രെഡും തക്കാളിയുമുണ്ടെങ്കിൽ ട്രൈ ചെയ്യൂ പിസ സ്റ്റിക്സ്.

തിരക്കേറിയ ജീവിതത്തിൽ ഭക്ഷണകാര്യത്തിലും വളരെ എളുപ്പമായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് സാധാരണക്കാരായ നമ്മൾ എല്ലാവരും. സാധാരണ ഓഫീസുകളിലേക്ക് പോകുമ്പോൾ രണ്ട് ബ്രഡ് ഓംലെറ്റോ ജാമോ ഉപയോഗിച്ച് ആണ് കാലത്ത് ബ്രേക്ക്ഫാസ്റ്റ് തട്ടിക്കൂട്ടി ഉണ്ടാക്കുന്നത്.

എന്നാൽ വീട്ടിലിരിക്കുന്ന സമയത്തും ഇതേ രീതിയിൽ തന്നെ പിന്തുടരുന്ന അവസ്ഥയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത് . എന്നാൽ വീടുകളിൽ ഉള്ള ചേരുവകൾ ഉപയോഗിച്ച് കൊണ്ട് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഒരു അടിപൊളി സ്നാക്ക്സ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇതിനായി ആദ്യമായി ഒരു പിസ്സ സോസ് തയ്യാറാക്കേണ്ടതുണ്ട്.

ഇതിനായി അടുപ്പിൽ ഒരു പാൻ വെച്ച് കുറച്ച് ഓയിൽ ഒഴിച്ച ശേഷം അതിലേക്ക് മൂന്നോ നാലോ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. 2 തക്കാളി വെള്ളം ചേർക്കാതെ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതൊന്നു തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക.

അതോടൊപ്പം തന്നെ ഈ സോസിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുക്കണം. അതിനുശേഷം ഒരു ടീസ്പൂൺ ഒറിഗാനോ, അര ടീ സ്പൂൺ ചില്ലി ഫ്ലേക്സ് എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം ഇതിലെ വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്യുക.

അതിനുശേഷം ബ്രഡ് പീസുകൾ എടുത്ത് അതിലേക്ക് ഇഷ്ടമുള്ള രീതിയിൽ സോസ് ഒഴിച്ചശേഷം അതിനുമുകളിലായി ചീസ് സ്ലൈസ് ചെയ്തു വെച്ച് മറ്റൊരു ബ്രെഡ്‌ പീസ് ഇതിനു മുകളിലായി വയ്ക്കുക. അതിനുശേഷം ഒരു മുട്ട ബീറ്റ് ചെയ്ത് വെച്ചതിലേക്ക് ഇത് മുക്കിയെടുക്കുക.

അതിനുശേഷം ബ്രെഡ് ക്രംസിലും ഈ ബ്രെഡ്‌ പീസുകൾ മുക്കിയെടുത്ത ശേഷം ഇതൊന്ന് ഫ്രൈ ചെയ്തെടുക്കുക. സ്വാദിഷ്ടമായ പിസ സ്റ്റിക്സ് തയ്യാർ. എല്ലാവരും എന്തായാലും ട്രൈ ചെയ്തു നോക്കൂ.

x