ഇനി പെപ്പർ ചിക്കൻ കഴിക്കാൻ പുറത്ത് പോകേണ്ട. വീട്ടിൽ തന്നെ ഉണ്ടാക്കാം രുചിയൂറും ഡ്രൈ പെപ്പർ ചിക്കൻ !

ചിക്കൻ വെറൈറ്റി വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ഇന്ന് ഇത്തരത്തിൽ ഒരു വെറൈറ്റി രീതിയിൽ ചിക്കൻ വച്ചാലോ. വളരെ സ്വാദിഷ്ടമായ ഡ്രൈ പെപ്പർ ചിക്കൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യമായി അര കിലോ ചിക്കൻ എടുത്തു നല്ല രീതിയിൽ കഴുകി വൃത്തിയാക്കി അതിലെ വെള്ളം എല്ലാം കളഞ്ഞു വയ്ക്കുക.

അതിനുശേഷം ഈ ചിക്കൻ നന്നായി ഒന്ന് വരഞ്ഞു കൊടുക്കണം. മസാല എല്ലാം ഇതിന്റെ ഉള്ളിലേക്ക് നന്നായി പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഇതിലേക്ക് ആവശ്യമായ മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ മല്ലി ഇടുക. അതിനുശേഷം ഒരു ടീസ്പൂൺ ചെറിയ ജീരഗവും ഒരു ടീസ്പൂൺ പെരുംജീരകവും എടുക്കുക. അതിനു ശേഷം രണ്ട് ടേബിൾസ്പൂൺ മുഴുവനായുള്ള കുരുമുളകും ഇതിലേക്കിടുക.

അതിനുശേഷം ലോ ഫ്ലെയിമിൽ വച്ച്‌ ഇത് നന്നായി ഒന്ന് വറുത്തെടുക്കുക. നന്നായി വറുത്തതിനു ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റുക. അതിനുശേഷം ഏഴ് പിരിയൻ മുളക് ഇതുപോലെതന്നെ വറുത്തെടുക്കുക. അതിനുശേഷം ഇവയെല്ലാം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇനി മൂന്ന് മീഡിയം വലിപ്പമുള്ള സവാള നീളത്തിലരിഞ്ഞത് അടുപ്പത്ത് വെച്ച് കുറച്ച് എണ്ണ ഒഴിച്ച ശേഷം നന്നായി വഴറ്റിയെടുക്കുക.

വളരെ നന്നായി വഴന്നു വന്നതിനു ശേഷം ഇതിലേക്ക് കുറച്ച് നാരങ്ങാനീര് ചേർക്കുക. ഒന്നുകൂടെ നന്നായി ഇളക്കിയതിനുശേഷം ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി ഇത് നന്നായി അരച്ചെടുക്കണം. ഇനി അടുപ്പത്ത് പാൻ വച്ച് കുറച്ച് ഓയിൽ ഒഴിച്ചതിനുശേഷം അതിലേക്ക് ഒന്നര ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുക്കുക. ഇതിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിയതിനു ശേഷം ഇതിലേക്ക് ചിക്കൻ പീസുകൾ ഇട്ടു കൊടുത്തു നന്നായി ഇളക്കുക.

അതിനുശേഷം നേരത്തേ തയ്യാറാക്കിയ പൊടിച്ചുവച്ച മസാല പൊടി ചേർക്കുക. ഇത് നന്നായി ഇളക്കിയതിനുശേഷം നേരത്തെ അരച്ചുവച്ച സവാളയുടെ പേസ്റ്റും ഇട്ട് കൊടുക്കുക. ശേഷം അതിനോടൊപ്പം തന്നെ ഒരു തണ്ട് കറിവേപ്പിലയും ഇട്ട് കൊടുക്കുക.

ഇത് നന്നായി ഇളക്കിയതിനു ശേഷം ആവശ്യത്തിന് ഉപ്പ് ഇട്ട് ഇതിലേക്ക് കുറച്ച് നാരങ്ങാനീര് കൂടി ചേർത്ത് ഇളക്കുക. അതിനുശേഷം കാൽ കപ്പ് ചൂടുവെള്ളം ഒഴിച്ച് നന്നായി ഒന്ന് ഇളക്കിയതിനുശേഷം ആവശ്യത്തിന് അനുസരിച്ചു കുറച്ച് കുരുമുളക് പൊടി കൂടി ചേർത്ത് കൊടുക്കുക.

ഇനി ഒരു മുക്കാൽകപ്പ് ചൂടു വെള്ളം കൂടി ഒഴിച്ച് ചിക്കൻ ഒന്ന് വേവിച്ചെടുക്കണം. ഒരു 15 മിനിറ്റ് നേരം ഇത് മൂടി വെച്ച് വേവിക്കണം. അതിനുശേഷം കുറച്ച് മല്ലിയിലയും കറിവേപ്പിലയും കൂടിയിട്ട് കുറച്ചു കുരുമുളകു പൊടി കൂടി ചേർത്തതിനു ശേഷം നന്നായി ഇളക്കി പാത്രത്തിലേക്ക് മാറ്റുക. സ്വാദിഷ്ടമായ ഡ്രൈ പെപ്പർ ചിക്കൻ തയ്യാറായിരിക്കുന്നു.

x