വറൈറ്റി വിഭവങ്ങൾ ഇഷ്ട്ടപെടുന്ന ആളുകൾ ആണോ? എങ്കിൽ വെള്ള കടല റോസ്‌റ് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.

നമ്മളെല്ലാവരും തന്നെ വെറൈറ്റി രുചികൾ ട്രൈ  ചെയ്യുന്ന ആളുകളാണ്. നമ്മുടെ വീടുകളിൽ സാധാരണ കാണുന്ന സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് ഒരു വെറൈറ്റി ഡിഷ് ട്രൈ ചെയ്തു നോക്കാം. ഇതിനായി ആവശ്യമായ ഏറ്റവും  പ്രധാനപ്പെട്ട ചേരുവയാണ് നമ്മളെല്ലാവരും ഈവനിംഗ് സ്നാക്സ് ഒക്കെയായി ഉപയോഗിക്കാനുള്ള വെള്ളക്കടല എന്നത് .

ഈ കടല നമ്മൾ എല്ലാവരും വെറുതെ കൊറിക്കാനും മറ്റും  ഉപയോഗിക്കാറുണ്ട്.  അതല്ലാതെ ഒരു കറിയായി എങ്ങനെയാണ് ഉപയോഗിക്കാൻ സാധിക്കുക എന്ന് നമുക്ക് എന്ന് നോക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണിത്. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക്  പരിശോധിക്കാം.

ഇതിനായി ആദ്യം വെള്ളക്കടല നല്ലപോലെ വെള്ളത്തിലിട്ട് കുതിർത്തെടുക്കുക. ശേഷം വെള്ളമൊക്കെ മാറ്റി ഈ കടല ഒരു ബൗളിലേക്ക് മാറ്റുക. അതിലേക്ക് മൂന്ന് ടീസ്പൂൺ കോൺഫ്ലവർ ചേർക്കുക. ശേഷം രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി കൂടി ആഡ് ചെയ്യുക. അതിന് ശേഷം എരുവിന് അനുസരിച്ച് ആവശ്യമുള്ള അളവിൽ മുളകുപൊടി ചേർത്ത് കൊടുക്കുക.

ശേഷം കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. എല്ലാ പൊടിയും കടലയിൽ നന്നായി പിടിക്കുന്നതിനായി അല്പം വെള്ളം ആഡ് ചെയ്തു കൊടുക്കുക. ഇത്തരത്തിൽ എല്ലാ പൊടികളും കടലയിൽ നന്നായി പിടിച്ചതിനു ശേഷം ഒരു പാൻ എടുത്ത് എണ്ണ ചൂടാക്കി അതിലേക്ക് കടലകളെല്ലാം ഫ്രൈ ചെയ്യാനായി ഇട്ടു കൊടുക്കണം.

ഡീപ് ഫ്രൈ ആണ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ഒരല്പം എണ്ണ കൂടുതൽ ഒഴിക്കേണ്ടതുണ്ട്. അതിന് മുൻപായി തന്നെ ഈ  എണ്ണയിലേക്ക് ഒരല്പം വെളുത്തുള്ളിയും വറ്റൽമുളകും ഇട്ട് വറുത്തെടുക്കുക ആണെങ്കിൽ ഈ റെസിപിക്ക്‌ നല്ല ഒരു  ഫ്ലേവർ ലഭിക്കുന്നതായിരിക്കും. അതിനുശേഷം അല്പം കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക.

എന്നിട്ട് ഇത് ഒരു പാത്രത്തിലേക്ക് വറുത്തു കോരി മാറ്റി വെക്കുക. അതിനുശേഷമാണ് ഈ എണ്ണയിൽ കടല ഫ്രൈ ചെയ്യാനായി ഇടേണ്ടത്. കടല നല്ലതുപോലെ ഫ്രൈ ചെയ്തെടുത്തതിനു  ശേഷം ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. ശേഷം വേറൊരു പാൻ എടുത്ത് അതിലേക്ക് ഫ്രൈ ചെയ്ത എണ്ണയുടെ രണ്ട് ടീസ്പൂൺ  ഒഴിക്കുക.

ആ എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അല്പം വെളുത്തുള്ളി ചെറുതായി അരിഞ്ഞത്  ചേർത്ത് കൊടുക്കുക. ശേഷം അൽപ്പം പച്ചമുളകും,  സവാളയും ചെറുതായി അരിഞ്ഞ് ചേർത്ത് കൊടുക്കുക. അതൊന്ന് വഴന്നുവരുമ്പോൾ രണ്ട് ടീസ്പൂൺ അളവിൽ ടൊമാറ്റോ സോസും അതുപോലെതന്നെ ഒരു ടീസ്പൂൺ സോയ സോസും ചേർത്ത് കൊടുക്കുക.

ശേഷം നേരത്തെ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള കടല ഈ ഗ്രേവിയിലേക്ക് ഇട്ടു കൊടുക്കുക. നേരത്തെ തയ്യാറാക്കി വെച്ചിരുന്ന വറുത്തെടുത്ത വറ്റൽമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയും ഈ ഗ്രേവിയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ഇതോടെ വളരെ ടേസ്റ്റി ആയിട്ടുള്ള കടല റോസ്റ്റ് റെഡി ആയി കഴിഞ്ഞു. ചോറിനോടൊപ്പം കറിയായും അല്ലെങ്കിൽ ഈവനിംഗ് സ്നാക്ക് ആയും എല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഡിഷ് ആണ്  ഇത്.

x