വളരേ എളുപ്പത്തിൽ മട്ടൺ കട്ലറ്റ് തയ്യാറാക്കണോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ…

കട്ലറ്റ് എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. പലരും വീടുകളിൽ വ്യത്യസ്ത തരത്തിലുള്ള കട്ട്‌ലറ്റുകൾ ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ “മട്ടൻ കട്ട്ലൈറ്റ് ” എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെടാം. ഇതിനായി ആദ്യമായി 300 ഗ്രാം മട്ടൻ കഴുകി വൃത്തിയാക്കി മീഡിയം വലുപ്പത്തിൽ അരിഞ്ഞെടുക്കുക.

ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ ഉപ്പും ചേർത്ത് കുക്കറിൽ ഇറക്കിവെച്ച് 5 വിസിൽ അടിപ്പിച്ചു വേവിക്കുക. അതിന് ശേഷം അടുപ്പിൽ പാൻ വെച്ച് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചശേഷം ഇതിലേക്ക് ഒരു കപ്പ് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം 2 പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് കൊടുത്ത് വഴറ്റുക.

ഇനി ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, അരടീസ്പൂൺ മസാലപ്പൊടി എന്നിവ ചേർത്തിളക്കുക. അതിനുശേഷം ഇതിലേക്ക് വേവിച്ചെടുത്ത മട്ടൻ എല്ലു കളഞ്ഞ് ഇട്ടുകൊടുക്കുക. അതോടൊപ്പം രണ്ട് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് എടുത്തതും ഇതിലേക്ക് ചേർത്ത് കൊടുക്കുക.

മസാലക്കൂട്ട് തയ്യാർ ആയിരിക്കുന്നു. അതിനുശേഷം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ഒഴിച്ച് ബീറ്റ് ചെയ്ത് എടുക്കുക. ഇനി തയ്യാറാക്കിവെച്ച മിക്സിൽ നിന്നും ചെറിയ ഉരുളകളാക്കി എടുത്ത് കട്‌ലറ്റ് ആകൃതിയിൽ പരത്തി ബീറ്റ് ചെയ്തു വെച്ച മുട്ടയിലും ബ്രഡ് ക്രംസിലും മുക്കി നന്നായി ഫ്രൈ ചെയ്തെടുക്കുക. വളരെ ടേസ്റ്റിയായ മട്ടൻ കട്‌ലറ്റ് തയ്യാർ.

x