നമ്മളെല്ലാവരും വീടുകളിൽ മാംഗോ ജ്യൂസ് ഉണ്ടാക്കാറുള്ള ആളുകളാണ്. എങ്കിലും റസ്റ്റോറൻറ്കളിലും മറ്റും ലഭിക്കുന്ന മാംഗോ ജ്യൂസിന് എപ്പോഴും ഒരു പ്രത്യേക സ്വാദ് ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള മംഗോ ജ്യൂസ് നമുക്ക് എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും.
അതെങ്ങനെയാണ് നമുക്ക് പരിശോധിക്കാം. ഇതിനായി ആദ്യം നല്ലതുപോലെ പഴുത്ത മാങ്ങ ആവശ്യത്തിന് എടുക്കുക. ശേഷം ഇത് വളരെ ചെറുതായി അരിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അതിനുശേഷം നമുക്ക് ആവശ്യമുള്ളത് ഒരു ചെറിയ കഷണം ഇഞ്ചി ആണ്. അത് നല്ലതുപോലെ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞുവെക്കുക.
ശേഷം രണ്ട് പച്ചമുളകും, അതുപോലെതന്നെ ഒരു കഷണം നാരങ്ങയും നല്ലതുപോലെ കഴുകി വൃത്തിയാക്കി ഇതിനുവേണ്ടി മാറ്റിവയ്ക്കുക. ഇനി ജ്യൂസ് അടിക്കാൻ പാകത്തിനുള്ള ഒരു ജാർ എടുക്കുക. അതിലേക്ക് ആദ്യം അരിഞ്ഞുവച്ചിരിക്കുന്ന മാങ്ങ ചേർക്കുക. ശേഷം അതിലേക്ക് ഇഞ്ചി, പച്ചമുളക്, നാരങ്ങ എന്നിവ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് പഞ്ചസാര ആഡ് ചെയ്യുക.
തണുപ്പിന് ആയി ഫ്രിഡ്ജിൽ വെച്ച വെള്ളം ആഡ് ചെയ്തു കൊടുക്കുക. കൂടുതൽ തണുപ്പിനു വേണ്ടി ഐസ്ക്യൂബ്കളും ഉപയോഗിക്കാവുന്നതാണ്. ഇതിനു ശേഷം നല്ലതുപോലെ അടിച്ചെടുക്കുക. ഇപ്പോൾ നമുക്ക് മാങ്ങയുടെ നാരുകളും, അതുപോലെതന്നെ നാരങ്ങയയുടെയും നാരുകളും അടങ്ങിയിട്ടുള്ള ഒരു ജ്യൂസായിരിക്കും നമുക്ക് ലഭിക്കുക. ഇത് നല്ലതുപോലെ അരിച്ചെടുക്കേണ്ടതുണ്ട്.
ഒരു അരിപ്പ ഉപയോഗിച്ച് ഇത് നല്ലതുപോലെ അരിച്ചു സർവ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സാധാരണ മാംഗോ ജ്യൂസ് അടിക്കുന്നതിനു പകരം ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. വളരെ സ്വാദിഷ്ടമായ മാംഗോ ജ്യൂസ് എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കും.