ഇനി മാഗ്ഗി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാം മാഗി മസാല.

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നുതന്നെയാണ് ന്യൂഡിൽസ്. എന്നിരുന്നാലും, ഭൂരിഭാഗം ആളുകൾക്കും ഇത് എങ്ങനെയാണ് സ്വാദിഷ്ടമായ രീതിയിൽ ഉണ്ടാക്കേണ്ടത് എന്ന് ഇപ്പോഴും അറിയുകയില്ല. അതുകൊണ്ട് എങ്ങനെയാണ് സ്വാദിഷ്ടമായ രീതിയിൽ മാഗ്ഗി നൂഡിൽസ് മസാല ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം. 

ഇത്തരത്തിൽ സ്വാദിഷ്ഠമായ മാഗി മസാല തയ്യാറാക്കേണ്ടതിന്  ആദ്യമായി നമുക്ക് വേണ്ടത് മാഗി ആണ്. അതുപോലെതന്നെ വളരെ ചെറുതായി അരിഞ്ഞ സവാള, ചെറുതായി അരിഞ്ഞ തക്കാളി,  ആവശ്യമായ അളവിൽ മുട്ട , പച്ചമുളക് എന്നിവയും ആവശ്യമാണ്.
ഇതിനായി ആദ്യം ഇതിന്റെ മസാല തയ്യാറാക്കേണ്ടതാണ്. ഇതിനായി ഒരു പാൻ എടുത്ത് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ  ഒഴിക്കുക.

എണ്ണ നന്നായി ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള അതിലേക്ക് ചേർത്ത് കൊടുക്കുക. സവാള ഒരുപാട് നേരം വഴറ്റേണ്ടത്തിന്റെ ആവശ്യമില്ല. സവാളയുടെ കട്ടി മാറി സോഫ്റ്റായി മാറുന്ന  സ്റ്റേജ് വരെ നന്നായി വഴറ്റി കൊടുക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന പച്ചമുളക് അതിലേക്ക് ചേർത്ത് കൊടുക്കുക. സവാള സോഫ്റ്റായി വരുമ്പോൾ തന്നെ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുക്കുക. തക്കാളിയും ഒരുപാട് വെന്തു പോകാതിരിക്കാൻ ശ്രദ്ധിക്കണം. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഉപ്പ് ചേർക്കുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.

കാരണം മാഗിയുടെ മസാലയിൽ ഓൾറെഡി ഉപ്പ് അടങ്ങിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ആവശ്യത്തിനുമാത്രം ഉപ്പ് ചേർത്താൽ മതിയാകും. അതിനുശേഷം അൽപം മഞ്ഞൾപൊടി, ചിക്കൻ മസാല, മുളകുപൊടി,എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ലോ ഫ്ളൈമിൽ  ആയിരിക്കണം ഇത് വഴറ്റിയെടുക്കേണ്ടത്. പൊടികളുടെ പച്ചമണം മാറുന്നതുവരെ ഇത്തരത്തിൽ നന്നായി ഇളക്കി കൊണ്ടിരിക്കുക. ഇതെല്ലാം നന്നായി മിക്സ് ആയി വരുമ്പോൾ പാനിലേക്ക് എടുത്തു വച്ചിരിക്കുന്ന കോഴിമുട്ട പൊട്ടിച്ചൊഴിക്കുക.

മീഡിയം ഫ്ലേമിൽ വച്ച് മുട്ട നല്ലതുപോലെ ചിക്കി എടുക്കുക. അതിനുശേഷം മസാലയും മുട്ടയും നന്നായി ഒന്ന് യോജിപ്പിച്ചെടുക്കുക. ഇതോടെ മാഗി മസാലക്ക്‌ ആവശ്യമായിട്ടുള്ള എഗ്ഗ് മസാല റെഡി ആയി കഴിഞ്ഞിരിക്കുന്നു. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഇനി മാഗി റെഡിയാക്കേണ്ടതുണ്ട്. അതിനായി മസാല തയ്യാറാക്കിയ പാത്രത്തിൽ തന്നെ മാഗി വേവിക്കാൻ ആവശ്യമായ വെള്ളം എടുക്കുക. വെള്ളം ചൂടായി വരുമ്പോൾ മാഗിയുടെ മസാല ചേർത്ത് കൊടുക്കുക. വെള്ളത്തിൽ ഈ മസാല നന്നായി മിക്സ് ചെയ്തതിനു ശേഷം വെള്ളം തിളയ്ക്കുമ്പോൾ ഇതിലേക്ക് മാഗി ചേർത്ത് കൊടുക്കുക.

മാഗി ചേർക്കുന്നതിനു മുൻപ് അല്പം ഓയിൽ ചേർത്താൽ ന്യൂഡിൽസ് പരസ്പരം ഒട്ടാതെ കിട്ടുന്നതായിരിക്കും. അതിനുശേഷം ന്യൂഡിൽസ് ഒരു മീഡിയം ഫ്ലേയിമിൽ വേവിച്ചെടുക്കുക. ന്യൂഡിൽസ്  ഒരുപാട് കുഴഞ്ഞു പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ വേവിച്ചുവെച്ചിരിക്കുന്ന ന്യൂഡിൽസിലേക്ക് നേരത്തെ തയ്യാറാക്കിയിരിക്കുന്ന എഗ്ഗ് മസാല ചേർത്തു കൊടുക്കാം. ശേഷം മസാലയും നൂഡിൽസും നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇതോടെ വളരെ ടേസ്റ്റി ആയിട്ടുള്ള മാഗി മസാല റെഡി ആയിരിക്കുകയാണ്. ചൂടോടെയോ തണുപ്പിച്ചോ ഇത്  ഉപയോഗിക്കാൻ സാധിക്കും.

x