സ്വാദിഷ്ടമായ ലെമൺ കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ.

കേക്കുകൾ എല്ലാവർക്കും ഇഷ്ടമാണ്. പലതരത്തിലുള്ള വെറൈറ്റി കേക്കുകൾ ഇന്ന് നമ്മുടെ ചുറ്റും ലഭ്യമാണ്. അത്തരത്തിൽ നമുക്കും വെറൈറ്റി ഒരു കേക്ക് ഉണ്ടാക്കി നോക്കിയാലോ ?വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ലെമൺ കേക്ക് ആണ് നമ്മൾ എന്നിവിടെ പരിചയപ്പെടുന്നത്.

സ്വാദിഷ്ടമായ ലെമൺ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നമുക്ക് പരിശോധിക്കാം. ആദ്യമായി ഒരു മിക്സിയുടെ ജാർ എടുക്കുക  അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. മുട്ട റൂം ടെമ്പറേച്ചറിൽ  ഇരുന്നത് ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർക്കുക. ശേഷം ഇത് നന്നായി അടിച്ചെടുക്കുക.

നല്ലതുപോലെ അടിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇതിലേക്ക് ഒരു പഴുത്ത ചെറുനാരങ്ങയുടെ തൊലി ചേർത്ത് കൊടുക്കുക. ഇത്തരത്തിൽ ചെറുനാരങ്ങയുടെ തൊലി ആഡ് ചെയ്യുന്നതോടെ നമ്മുടെ കേക്കിന് നല്ലൊരു മണവും രുചിയും എല്ലാം ലഭിക്കുന്നതായിരിക്കും. ശേഷം തൊലികളഞ്ഞ നാരങ്ങ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഫ്ലേവറിനായി നാരങ്ങ ചേർത്തിട്ടുള്ളതുകൊണ്ടുതന്നെ എസൻസൊന്നും  ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല. ഇത്രയും ചേർത്തതിനുശേഷം ഇത് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക. പിന്നീട് ഒരു ബൗളിൽ അല്പം മൈദ എടുക്കുക. അതിലേക്ക് അല്പം ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക.

അതിലേക്ക് അല്പം ബേക്കിംഗ് സോഡയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഇത് നന്നായി ഒന്ന് മിക്സ് ചെയ്തതിനുശേഷം അരിപ്പ ഉപയോഗിച്ച് നല്ലതുപോലെ അരിച്ചെടുക്കുക. എങ്കിൽ മാത്രമേ കേക്ക് സോഫ്റ്റായി ലഭിക്കുകയുള്ളൂ. ശേഷം മിക്സിയിൽ അടിച്ചു വെച്ചിരുന്ന മിക്സ് നമുക്ക് ഇതിലേക്ക് ചേർത്തുകൊടുക്കാം. ശേഷം നല്ലതുപോലെ ഒന്ന് യോജിപ്പിച്ച് എടുക്കണം.

കേക്ക് കൂടുതൽ സോഫ്റ്റ് ആയി ലഭിക്കാൻ വേണ്ടി ഇതിലേക്ക് കാൽകപ്പ് സൺഫ്ലവർ ഓയിൽ കൂടി ആഡ് ചെയ്തു കൊടുക്കുക. മാവ് വളരെ ലൂസ് ആക്കുന്നതിനായി അല്പം പാലും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. അങ്ങനെ മാവ് തയ്യാറാക്കി വയ്ക്കുക. ഈ സമയത്ത് ഒരു പാത്രമെടുത്ത് അത് ഒരു 15 മിനിറ്റ് ലോ  ഫ്ലേമിൽ ചൂടാവാൻ ആയി വെക്കുക. ശേഷം ഒരു സ്റ്റീൽ പാത്രം എടുത്ത് അതിൽ വെണ്ണയോ നെയ്യോ നല്ലതുപോലെ പുരട്ടി മാവ് അതിലേക്ക് ഒഴിക്കുക.

ശേഷം ഇത്  നേരത്തെ ചൂടാവാൻ വേണ്ടി വച്ചിരുന്ന പാത്രത്തിന് ഉള്ളിലേക്ക് ഇറക്കിവെച്ച് മൂടിവെക്കുക. ശേഷം ഒരു 40 മിനിറ്റ് നേരം ലോ ഫ്ലേമിൽ വെച്ച് വേവിക്കുക. ശേഷം കേക്ക് എടുക്കാവുന്നതാണ്. ഒന്ന് തണുപ്പിച്ച് ഉപയോഗിച്ചാൽ ഒന്നുകൂടി സ്വാദിഷ്ടമാകുന്നത് ആയിരിക്കും.

x