കൊഴുക്കട്ട ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ. നിമിഷനേരം കൊണ്ട് കിടിലൻ നാലുമണി പലഹാരം..

പലഹാരങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് നാലുമണി പലഹാരങ്ങൾ.  ഈ കാലത്ത്  പലപ്പോഴും നാലുമണി പലഹാരങ്ങൾ എല്ലാം ബേക്കറി ഐറ്റംസ് ആയിരിക്കും. എന്നാൽ ഇവയെല്ലാം അത്ര വിശ്വസിച്ചു  കഴിക്കാൻ പറ്റുന്നത് ആയിരിക്കില്ല.

അതുകൊണ്ടുതന്നെ വീടുകളിൽ എളുപ്പം ഉണ്ടാക്കാൻ സാധിക്കുന്ന വിഭവങ്ങൾ ട്രൈ ചെയ്യുന്നത് തന്നെയാണ് ആരോഗ്യകരം. അത്തരത്തിൽ ഉള്ള ഒരു വിഭവമാണ് കൊഴുക്കട്ടകൾ. പണ്ടുമുതലേ അമ്മമാരെല്ലാം വൈകുന്നേരങ്ങളിൽ ഉണ്ടാക്കാറുള്ള ഒരു പലഹാരമാണിത്. പല ആളുകളും ഇത് ഉണ്ടാക്കാറുണ്ടെങ്കിലും അത്രയ്ക്ക് രുചി കിട്ടാറില്ല.

ഇതെങ്ങനെയാണ് സ്വാദിഷ്ടമായി വീടുകളിൽ ഉണ്ടാക്കുക എന്ന് നമുക്ക് പരിശോധിക്കാം. ഇതിനായി ആദ്യം അരിപ്പൊടി  നല്ലതുപോലെ അരിച്ചെടുക്കുക. ശേഷം അതിലേക്ക് അല്പം ചൂടുവെള്ളം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ആഡ് ചെയ്യണം.

ശേഷം ബോളുകൾ ആയി ഉരുട്ടിയെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ചിരകിയ തേങ്ങ എടുക്കുക. അതിലേക്ക് അല്പം ചെറു ജീരകം ആഡ് ചെയ്യുക. ഫ്ലേവറിനായി ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കുക.

അതിനുശേഷം ശർക്കര പൊടിച്ച് ആഡ് ചെയ്യുക. ഇതെല്ലാം നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് വയ്ക്കുക. ശേഷം നേരത്തെ തയ്യാറാക്കിയിരിക്കുന്ന ബോൾ എടുത്തു കൈ കൊണ്ട് ഒന്ന് പ്രസ്സ് ചെയ്ത് ഒരു ഹോൾ  ഉണ്ടാക്കുക. അതിലേക്ക് നാളികേരത്തിൻറെ മിക്സ്ചർ ആഡ് ചെയ്യുക.

വീണ്ടും ഹോൾ മൂടുന്ന രീതിയിൽ കൈ കൊണ്ട് തന്നെ അമർത്തി ബോൾ ആക്കുക. ശേഷം ആവിയിൽ വേവിച്ചെടുക്കുക. ഏകദേശം ഇരുപത് മിനിറ്റോളം വേവിക്കാൻ ആയി വയ്ക്കേണ്ടതുണ്ട്. അതിനുശേഷം സർവ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. വളരെ ടേസ്റ്റി  ആയിട്ടുള്ള ഈ വിഭവം എല്ലാവരും ട്രൈ ചെയ്യാൻ ശ്രമിക്കണം.

x