ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം കൊതിയൂറും വെജിറ്റബിൾ കട്ലറ്റ്. ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

വീടുകളിലേക്ക് അതിഥികൾ വരുമ്പോഴും, വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ചായയുടെ കൂടെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാവുന്ന ഒരു പലഹാരമാണ് വെജിറ്റബിൾ കട്ട്ലേറ്റ്. ഈ പലഹാരത്തിന്റെ രുചിക്കൂട്ട് എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ആദ്യം രണ്ട് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. ശേഷം നാല് പച്ചമുളക്, അല്പം ഇഞ്ചി,
മൂന്നു വെളുത്തുള്ളി മുഴുവനും ചേർത്ത് മിക്സിയിൽ ഇട്ട് ചതച്ചെടുക്കുക. ഇതിനുശേഷം ഒരു പാൻ എടുത്ത് ഇതിലേക്ക് അൽപം എണ്ണ ഒഴിക്കുക. എന്നാൽ ചൂടായി വന്നതിനുശേഷം നേരത്തെ ചതച്ചുവെച്ച ഇഞ്ചി ചേർത്ത് കൊടുക്കുക.

തുടർന്ന് മൂന്നു മിനിറ്റു നേരത്തേക്ക് വഴറ്റിയെടുക്കുക. ഇത് നല്ലതുപോലെ വഴന്നു വന്നതിനുശേഷം, ഇതിലേക്ക് സവാള അരിഞ്ഞതും അല്പം ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റുക. സവാള നല്ലതുപോലെ വഴന്നു വന്നതിനുശേഷം, ഇതിലേക്ക് അര കപ്പ് വളരെ കനം കുറച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന ബീറ്റ്റൂട്ടും, ക്യാരറ്റും ചേർക്കുക. ഇതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിന് ശേഷം ഒരു 5 മിനിറ്റ് നേരത്തേക്ക് വേവിക്കുക.

ഇത് അത്യാവശ്യം വെന്തതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഖരം മസാല പൊടി തുടങ്ങിയവ ചേർത്തു കൊടുക്കുക. തുടർന്ന് ചെറുതീയിൽ ഇട്ട് അല്പം നേരം ഇളക്കിക്കൊടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ വേവിച്ച്, ഉടച്ച് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കുക. എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. ഈ സമയം ഇതിലേക്ക് ആവശ്യമായ ഉപ്പും അല്പം മല്ലിയിലയും ചേർത്ത് കൊടുക്കുക.

ഇതിനുശേഷം ഈ മാവ് കട്ലേറ്റ് രൂപത്തിലാക്കി മാറ്റുക. ഇതിനു ശേഷം ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ മൈദയോ അരിപ്പൊടിയോ എടുത്ത് അതിലേക്ക് കുറച്ച് ഉപ്പും അല്പം വെള്ളം കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. അതിനു ശേഷം കട്ട്ലേറ്റ് രൂപത്തിലാക്കി വച്ചിരിക്കുന്ന മാവ് ഇതിൽ മുക്കിയെടുത്തതിത്ത് ബ്രഡ് പൊടികൊണ്ട് പൊതിയുക. ഇതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് കട്ലേറ്റ് ഫ്രൈ ചെയ്യാൻ ആവശ്യത്തിന് എണ്ണയൊഴിക്കുക.

എണ്ണ നല്ലതുപോലെ ചൂടായതിനു ശേഷം ഓരോ കട്ലേറ്റ് വീതം എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. കട്ട്ലേറ്റ് ബ്രൗൺ കളർ ആകുന്നതുവരെ ഫ്രൈ ചെയ്യുക. അതിനുശേഷം ഇവ കോരിയെടുത്ത് ആവശ്യംപോലെ ഉപയോഗിക്കാവുന്നതാണ്. പാചകത്തെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഈ രുചിക്കൂട്ട് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ എല്ലാവരും പരമാവധി പരിശ്രമിക്കുക.

x