വീട്ടിൽ അരിപൊടിയുണ്ടോ? ഒരു കിടിലൻ പലഹാരം ഉണ്ടാക്കാം.

ഈ കൊറോണ കാലഘട്ടത്തിൽ സ്കൂളുകൾ ഒന്നും തുറക്കാത്തതിനാൽ കുട്ടികൾ എല്ലാവരും നമ്മുടെ വീടുകളിൽ തന്നെയായിരിക്കും. അതിനാൽ തന്നെ കുട്ടികൾക്ക് വേണ്ടി ഇടയ്ക്കിടയ്ക്ക് പലഹാരങ്ങൾ കടകളിൽ നിന്നും വാങ്ങി വെക്കേണ്ട അവസ്ഥയിലാണ്.

എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന പലഹാര സാധനങ്ങൾ കുട്ടികളുടെ ആരോഗ്യത്തിന് വളരെയധികം ഹാനികരമാണ്. എന്നാൽ ഇനിമുതൽ പലഹാരങ്ങൾ നമുക്ക് നമ്മുടെ വീടുകളിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ഇതിനായി അധികം പണമോ മറ്റും ചെലവഴിക്കേണ്ടതില്ല.

അരിപ്പൊടി ഉപയോഗിച്ചാണ് നമ്മൾ ഇന്നത്തെ പലഹാരം ഉണ്ടാക്കാൻ പോകുന്നത്. ആദ്യമായി രണ്ടു ഉരുളക്കിഴങ്ങ് പാകത്തിന് ഉപ്പുചേർത്ത് വേവിച്ചെടുക്കുക. അതിനുശേഷം ഈ ഉരുളക്കിഴങ്ങ് നല്ലതുപോലെ ഉടച്ചെടുക്കുക. ഇനി ഇതിലേക്ക് അൽപം ഇഞ്ചി ചതച്ചതും, കറിവേപ്പിലയും, മല്ലിയിലയും, അൽപം സവാള അരിഞ്ഞതും, അല്പം പച്ചമുളക് അരിഞ്ഞതും ചേർത്തു കൊടുക്കുക അതിനു ശേഷം ഇതിലേക്ക് മുക്കാൽ ടേബിൾസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അൽപം മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഘരം മസാല, പാകത്തിന് ഉപ്പ് തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

മിക്സ് ചെയ്തതിനുശേഷം, ഇതിലേക്ക് 2 ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് ഒന്നു കൂടി മിക്സ് ചെയ്യുക. ഇതിനുശേഷം ഈ മാവ് കൈകൊണ്ട് ഉരുട്ടി ചെറിയ ചെറിയ ബോളുകൾ ആക്കുക. ഇതിനുശേഷം ഈ ബോളുകൾ കോൺഫ്ളവർ വെള്ളത്തിൽ മുക്കി ബ്രെഡ് പൊടി കൊണ്ട് കവർ ചെയ്യുക. ഇതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ നന്നായി തിളച്ചതിനുശേഷം ഓരോ ബോളുകൾ ആയി എണ്ണയിലിട്ട് ബ്രൗൺ കളർ ആകുന്നതുവരെ നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കുക.

നല്ലതുപോലെ ഫ്രൈ ആയി വന്നതിനുശേഷം ഇവ കോരിയെടുക്കുക. ഈ പലഹാരം കട്ലേറ്റ് പോലെ തന്നെ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ പരിമിതമായ സമയം കൊണ്ട് ഉണ്ടാക്കിയ എടുക്കാവുന്ന ഈ രുചികരമായ പലഹാരം നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും പ്രിയപ്പെട്ടതായിരിക്കും.

കുട്ടികളെയും പാചകത്തെയും ഇഷ്ടപ്പെടുന്ന എല്ലാ വീട്ടമ്മമാർക്കും ഈ പലഹാരത്തിന്റെ രുചിക്കൂട്ട് വളരെ ഗുണകരമായിരിക്കും. അതിനാൽ ഈ രുചിക്കൂട്ട് എല്ലാവരിലേക്കും എത്തിക്കുവാൻ പരമാവധി ശ്രമിക്കുക.