ഇനി ചോക്ലേറ്റ് എന്തിന് കടകളിൽ നിന്ന് വാങ്ങണം?? വീട്ടിൽ തന്നെ ഉണ്ടാക്കാം കിടിലൻ ചോക്ലേറ്റ് വളരെ എളുപ്പത്തിൽ!!

നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ചോക്ലേറ്റുകൾ. പ്രത്യേകിച്ച്  കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള കാര്യമാണിത്. എല്ലാവരും കടകളിൽ നിന്നും മറ്റും  വില കൊടുത്തിട്ടാണ് ചോക്ലേറ്റുകൾ വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ അവയിൽ എന്തൊക്കെ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് എന്നൊന്നും നമുക്ക് അറിയില്ല.

അതുകൊണ്ടുതന്നെ സൂക്ഷിച്ച് ഉപയോഗിക്കാൻ സാധിക്കുമോ എന്നും പറയാൻ സാധിക്കില്ല. അപ്പോൾ വീടുകളിൽ തന്നെ ഈ ചോക്ലേറ്റ് ഉണ്ടാക്കാൻ കഴിഞ്ഞാലോ.? എങ്ങനെയെന്നല്ലേ? നമുക്ക് വളരെ എളുപ്പമായി തന്നെ വീടുകളിൽ ചോക്ലേറ്റ് ഉണ്ടാക്കാവുന്നതാണ്. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രമേ ഇതിന് ആവശ്യം ആയിട്ടുള്ളൂ. വലിയ വില കൊടുത്ത് ഇനി കടകളിൽ നിന്ന് വാങ്ങേണ്ട ആവശ്യം ഇല്ല. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുക എന്ന് നമുക്ക് നോക്കാം.  ഇതിനായി ഏറ്റവും ആദ്യം ആവശ്യം കൊക്കോ പൗഡർ ആണ്.

ആദ്യം കൊക്കോ പൗഡർ നല്ലതുപോലെ അരിച്ചെടുക്കുക. ശേഷം കൊക്കോ പൗഡർ എടുത്ത കപ്പിൽ മുക്കാൽകപ്പ് പാൽപ്പൊടി എടുത്ത് ഇതേപോലെ അരിച്ചു ആഡ് ചെയ്യുക. ശേഷം അരക്കപ്പ് പഞ്ചസാരയും ഇതേപോലെ പൊടിച്ചു നല്ലതുപോലെ അരിച്ചെടുത്ത് ആഡ് ചെയ്യുക. ഒട്ടും തരികൾ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് നന്നായി അരിക്കണം എന്ന് പറയുന്നത്. തരികൾ ഉണ്ടെങ്കിൽ ചോക്ലേറ്റ് ഉണ്ടാക്കുമ്പോൾ ഒരു സ്മൂത്തനെസ്സ് കിട്ടില്ല.

ഇത്രയും സാധനങ്ങൾ മാത്രം മതി ചോക്ലേറ്റ് ഉണ്ടാക്കാൻ.  ഇനി ഒരു  പാൻ ചൂടാവാൻ വെക്കുക. ശേഷം നന്നായി ചൂടായി വരുമ്പോൾ പാനിന് മുകളിൽ ഒരു പാത്രം വെച്ച് അതിലേക്ക് ബട്ടർ ചേർക്കുക. വെളിച്ചെണ്ണ ആയാലും മതിയാകും. എന്നാൽ പല ആളുകൾക്കും വെളിച്ചെണ്ണയുടെ ടേസ്റ്റ് ഇഷ്ടം ആകാറില്ല. ചോക്ലേറ്റ് ഉണ്ടാക്കുമ്പോൾ ബട്ടർ തന്നെയാണ്  ഒന്നുകൂടി രുചികരം.

അതുകൊണ്ട് ബട്ടർ ചൂടായി വരുമ്പോൾ നമ്മൾ മിക്സ് ചെയ്തു വച്ചിരിക്കുന്ന കൊക്കോയും പാൽപ്പൊടിയും എല്ലാം കുറച്ച് കുറച്ചായി ഇട്ട്  ഇളക്കിക്കൊടുക്കുക. നന്നായി ഇളക്കാൻ  ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ മെല്ലെ  കുറുക്കിയെടുക്കുക. ലോ  ഫ്ലേമിൽ വെച്ചാണ് ഇതെല്ലാം ചെയ്യേണ്ടത്. ശേഷം ഒരു മോൽഡിലേക്ക് മാറ്റാവുന്നതാണ്.

മോൾഡ് ഇല്ലെങ്കിൽ ഫ്രിഡ്ജിൽ ഐസ് ക്യൂബുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന തട്ട് എടുത്താലും മതിയാകും.  ശേഷം ചോക്ലേറ്റ് അതിലേക്ക് ഒഴിച്ച് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ഒരു മണിക്കൂർ കഴിയുമ്പോഴേക്കും ചോക്ലേറ്റ് നന്നായി സെറ്റ് ആയി വരും. വളരെ എളുപ്പത്തിൽ ഇങ്ങനെ ചോക്ലേറ്റ് ഉണ്ടാക്കി എടുക്കാവുന്നതാണ്.

x