ഗോതമ്പ് പൊടിയും ഇഡലി തട്ടും മാത്രം മതി. ഒരു കിടിലൻ കേക്ക് ഉണ്ടാക്കാം.

എല്ലാവരും തന്നെ വെറൈറ്റി ഡിഷുകൾ ട്രൈ ചെയ്യാൻ ശ്രമിക്കുന്നവരാണ്. അങ്ങനെയുള്ള ആളുകൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഡിഷ് നമുക്ക് പരിചയപ്പെടാം. ഇതിനായി അല്പം ഗോതമ്പുപൊടിയും ഒരു ഇഡലി തട്ടും മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഈ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്കൊരു അടിപൊളി മാർബിൾ കേക്കുണ്ടാക്കാൻ സാധിക്കും.

എങ്ങനെയാണ് ഇത് എന്ന്  നമുക്ക് പരിശോധിക്കാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കേക്ക് ആണിത്. ഇതിനുവേണ്ടി ആദ്യം ആവശ്യമുള്ള അളവിൽ പഞ്ചസാര മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. അതിലേക്ക് ഒരു മുട്ട ആഡ് ചെയ്യുക. അതിനുശേഷം വീണ്ടും നല്ലതുപോലെ മിക്സിയിലിട്ട് അടിച്ചെടുക്കുക.

അതിലേക്ക് അല്പം വാനില എസൻസ് ആഡ് ചെയ്തു കൊടുക്കുക. ഇതിലേക്ക് കുറച്ച് ബേക്കിംഗ് പൗഡർ  ആഡ് ചെയ്യുക. ശേഷം ആവശ്യത്തിന് ഉപ്പ് ഇടുക. ഇത്രയും ചെയ്തതിനുശേഷം അതിലേക്ക് ഗോതമ്പ് പൊടി ആഡ് ചെയ്യുക. ഗോതമ്പുപൊടി ആഡ് ചെയ്തതിനു ശേഷം 4 -5 സ്പൂൺ സൺഫ്ലവർ ഓയിൽ ആഡ് ചെയ്യുക. അതിലേക്ക് അല്പം പാൽ ചേർക്കുക. ഇത്രയും ചേർത്തതിനുശേഷം മിക്സിയിൽ ചെറുതായി ഒന്ന് അടിച്ചെടുക്കുക.

ഇപ്പോൾ കേക്കിനുള്ള മാവ് റെഡി ആയി കഴിഞ്ഞിരിക്കുന്നു.
അതിനുശേഷം മറ്റൊരു പാത്രത്തിൽ കൊക്കോപൗഡർ എടുക്കുക. അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവിൻറെ പകുതി ഒഴിച്ചു കൊടുക്കുക. കട്ടി ആവാതിരിക്കാൻ ആയി അല്പം പാൽ ചേർത്ത് കൊടുക്കുക. ഇപ്പോൾ കേക്ക് ഉണ്ടാക്കാനുള്ള എല്ലാം റെഡി ആയിട്ടുണ്ട്. അതിനുശേഷം ഇഡലി തട്ട്  എടുത്ത്  അതിൽ ബട്ടർ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക.

അതിനുശേഷം ഇതിലേക്ക് തട്ടിൽ പകുതി മാറ്റിവെച്ചിരിക്കുന്ന മാവും  കൊക്കോപൗഡർ ആഡ് ചെയ്ത മാവും ഇടകലർത്തി ആഡ് ചെയ്തു കൊടുക്കുക. ഇഡലി തട്ടിന്റെ മുക്കാൽഭാഗം വരെ മാത്രമേ മാവ് നിറയ്ക്കാൻ പാടുള്ളൂ. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് നല്ലതുപോലെ ചൂടാക്കുക .

ആ പാനിൻറെ മുകളിലേക്ക് ഇഡലി തട്ട് വെച്ച് ഒരു പാത്രം കൊണ്ട് നല്ലതുപോലെ മൂടി 20 മിനിറ്റോളം വേവിക്കുക. ഇതോടെ  തണുപ്പിച്ചോ അല്ലെങ്കിൽ ചൂടോടെ തന്നെയോ  ഉപയോഗിക്കാൻ സാധിക്കുന്ന സ്വാദിഷ്ടമായ കേക്ക് റെഡി ആയി കഴിഞ്ഞിരിക്കുന്നു.

x