നേരമേതായാലും ഉണ്ടാക്കി കഴിക്കാം. റവ കൊണ്ട് കിടിലൻ അപ്പം.

റവ ഉപയോഗിച്ച് നമ്മൾ പല വിഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്ന് വളരെ വ്യത്യസ്തമായ രീതിയിൽ റവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു അപ്പം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇടനേരങ്ങളിലും ബ്രേക്ക്ഫാസ്റ്റ് സമയത്തും നല്ല സ്വാദോടെ കഴിക്കാൻ സാധിക്കുന്ന ഈ അപ്പം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം.

ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിൽ അരക്കപ്പ് ശർക്കര പൊടിച്ചത് എടുക്കുക. അതുപോലെതന്നെ അരക്കപ്പ് വെള്ളം ഇതിലേക്ക് ഒഴിച്ച് ഇത് അടുപ്പിൽ വെച്ച് ഒന്നു തിളപ്പിച്ചെടുക്കുക. ഈ സമയത്ത് ഈ പലഹാരത്തിന് ആവശ്യമായ ഒരു അരപ്പ് തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി അര കപ്പ് റവ എടുക്കുക. വറുത്ത റവയോ വറുക്കാത്ത റവയോ ഏതു വേണമെങ്കിലും ഇതിലേക്ക് ചേർക്കാവുന്നതാണ്.

അതിനുശേഷം ഇതിലേക്ക് 2 ടേബിൾസ്പൂൺ ചോറും രണ്ട് ടേബിൾസ്പൂൺ ചിരവിയ തേങ്ങയും ചേർക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ഏലക്കയും അര ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക. ഈ അരച്ചെടുത്ത അരപ്പിലേക്ക് നേരത്തെ തിളപ്പിച്ച വെച്ച ശർക്കരപ്പാനി ഒരു അരിപ്പ ഉപയോഗിച്ച് ഒഴിക്കുക. ചൂടോടുകൂടെതന്നെ വേണം ഒഴിക്കാൻ.

ശേഷം ഒരു നുള്ള് ഉപ്പ് ചേർക്കുക. അതോടൊപ്പം തന്നെ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർക്കുക. ശേഷം ഇവ നന്നായി ഒന്നുകൂടെ അടിച്ചെടുക്കുക. അതിനുശേഷം അടുപ്പിൽ ഒരു പാൻ വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. വെളിച്ചെണ്ണ എടുക്കുന്നത് കൂടുതൽ നല്ലതാണ്. ശേഷം ഇതിലേക്ക് നട്ട്സ് ചേർക്കുക. കുറച്ച് ഉണക്കമുന്തിരി കൂടി ഇതിലേക്ക് ചേർത്തതിനുശേഷം ഇതൊന്ന് വറുത്തെടുക്കുക.

അതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മിക്സ് ഒഴിക്കുക. ഇനി ഇത് 15 മുതൽ 20 മിനിറ്റ് വരെ അടച്ചുവെച്ച് വേവിക്കണം. 10 മിനിറ്റിനുശേഷം ഇത് തുറന്ന് അതിനു മുകളിലൂടെ ഒന്നുകൂടെ വറുത്തു വെച്ച നട്സ് വിതറി കൊടുക്കാവുന്നതാണ്. ശേഷം അടച്ചുവെച്ച് മൊത്തം 20 മിനിറ്റ് നേരം വേവിച്ചെടുക്കണം. അതിനുശേഷം ഇത് തണുത്തതിനു ശേഷം പാത്രത്തിലേക്ക് മാറ്റി വിളമ്പാവുന്നതാണ്. വളരെ ടേസ്റ്റിയായ റവ കൊണ്ടുള്ള അപ്പം തയ്യാറായിരിക്കുന്നു.

x