ഇനി അരിപൊടി മാത്രം മതി. കൊറിക്കാനായി ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം.

കൊറിക്കാൻ കഴിയുന്ന പലഹാരങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ഇടനേരങ്ങളിലും ചായ സമയത്തും കൊറിക്കാനുള്ള പലഹാരങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്നു. കടകളിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അടിപൊളി കൊറിക്കാനുള്ള പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി പ്രധാനമായും രണ്ടു ചേരുവകളാണ് ആവശ്യമായുള്ളത്. ആദ്യത്തേത് വറുത്തുവച്ചിരിക്കുന്ന അരിപ്പൊടി ആണ്. രണ്ടാമത്തേത് കടലമാവാണ്. ഒരു അരിപ്പയിലേക്ക് ഒരു കപ്പ് വറുത്ത അരിപൊടി ചേർക്കുക. അതിനുശേഷം കാൽകപ്പ് കടലമാവും ഇടുക. അതോടൊപ്പം ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർക്കുക. ഇതെല്ലാം നന്നായി അരിച്ചെടുക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പം ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിലും ചേർത്ത് കൊടുക്കുക. അതിനുശേഷം ഇത് നന്നായെന്ന് തിളച്ചു വരുമ്പോൾ തീ കുറച്ചു വയ്ക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ അരിച്ചെടുത്ത പൊടി ചേർത്തു കൊടുത്തു നന്നായി ഇളക്കുക.

അതിനുശേഷം ഇതൊന്നു നന്നായി വാട്ടി കുഴച്ചെടുക്കണം. ഇനി ഇത് നന്നായി വാടിയ ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം ഇതിന്റെ ചൂട് ഒന്ന് കുറഞ്ഞതിനു ശേഷം ചെറു ചൂടിൽ തന്നെ കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. നന്നായി കുഴച്ച് അതിനുശേഷം ഇത് രണ്ടു ഉരുളകളാക്കി വെച്ച് ഒരു ഉരുള ചപ്പാത്തി പലകയിൽ അല്പം അരിപ്പൊടി ഇട്ട് നന്നായി പരത്തിയെടുക്കുക.

ശേഷം ഇത് ചെറിയ സ്ക്വയറുകൾ ആക്കി മുറിച്ചെടുക്കുക. ഇനി ഇത് മീഡിയം ഫ്ലെയിമിൽ ചൂടായി കിടക്കുന്ന എണ്ണയിൽ നന്നായി ഫ്രൈ ചെയ്തെടുക്കുക. അടുത്ത ഉരുളയും ഇതുപോലെ പരത്തി എടുത്തു സ്ക്വയർ ആക്കി കട്ട്‌ ചെയ്തതിനു ശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക. ശേഷം ഒരു ബൗളിൽ ആവശ്യത്തിനു ഉപ്പം ഒരു ടീസ്പൂൺ ചാട്ട് മസാലയും ഒന്നേകാൽ ടീസ്പൂൺ മുളകുപൊടിയും ചേർത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക.

ഇനി ഇതിലേക്ക് ഫ്രൈ ചെയ്ത് വെച്ച സ്നാക്സ് ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അരിപ്പൊടിയും കടലമാവും ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന ടേസ്റ്റിയായ സ്നാക്സ് ഇവിടെ തയ്യാറായിരിക്കുന്നു.

x