ഇനി മുട്ട മാത്രം മതി. ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം

പല തരത്തിലുള്ള പലഹാരങ്ങൾ കഴിക്കുവാനും ഉണ്ടാക്കുവാനും ഇഷ്ടപ്പെടുന്നവരാണ് എല്ലാ മലയാളികളും. അതിനാൽ മുട്ട കൊണ്ടുള്ള ഒരു പുതിയ പലഹാരത്തിന്റെ റെസിപ്പി നമുക്ക് പരിചയപ്പെടാം. ഇതിനായി ആദ്യം നാലു മുട്ട എടുത്ത് മിക്സിയിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ ചിക്കൻ മസാല, കുറച്ച് ഉപ്പ് തുടങ്ങിയവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

ചിക്കൻ മസാല ഇല്ലാത്തവർക്ക് ഘരം മസാലയോ, മീറ്റ് മസാലയോ ഉപയോഗിക്കാവുന്നതാണ്. ഇതിനുശേഷം ഒരു പാത്രമെടുത്ത് അതിൽ എണ്ണ പുരട്ടി കൊടുക്കുക. ഇതിനുശേഷം അടിച്ചു വെച്ച മുട്ട ഇതിലേക്ക് ഒഴിക്കുക. ഇതിനുശേഷം ഈ മുട്ട ആവിയിൽ വേവിക്കേണ്ടതാണ്. ഇതിനുശേഷം ഒരു പാൻ എടുത്ത് അതിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിനുശേഷം ഈ മുട്ട ഒഴിച്ചു വെച്ച പാത്രം ഈ ആവിയിൽ വേവിക്കേണ്ടതാണ്. നിങ്ങൾ മുട്ട ആവിയിൽ പുഴുങ്ങി എടുക്കാൻ ഇഡ്ഡലി പാത്രം ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും.

മുട്ട വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം, 15 മിനിറ്റിൽ കൂടുതൽ മുട്ട ആവിയിൽ വേവിക്കരുത് എന്നതാണ്. മുട്ട നല്ലതുപോലെ വെന്തു വന്നതിനുശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വയ്ക്കേണ്ടതാണ്. ഇതിനു ശേഷം നിങ്ങളുടെ ഇഷ്ടാനുസരണം ഈ മുട്ട ചെറുതോ, വലുതോ ആയ രീതിയിൽ വെട്ടിയെടുക്കുക. ഇതിനു ശേഷം ഇത് മൈദയിൽ കോട്ട് ചെയ്തെടുക്കേണ്ടതാണ്. ഇതിനായി അരക്കപ്പ് മൈദ എടുത്ത് എല്ലാ കഷ്ങ്ങളും ഇതിൽ മുക്കിയെടുക്കുക. ഇതിനു ശേഷം മറ്റൊരു മുട്ട എടുത്ത് ഇതിൽ അൽപം കെച്ചപ്പും അല്പം മുളകുപൊടിയും ചേർത്ത് അടിച്ചെടുക്കുക.

ഇതിനുശേഷം വേവിച്ചു വെച്ചിരിക്കുന്ന മുട്ട എടുത്ത് അടിച്ചു വച്ചിരിക്കുന്ന മുട്ടയിൽ മുക്കിയെടുക്കുക. ഇതിനുശേഷം ഇത് ബ്രെഡ് പൊടി കൊണ്ട് കവർ ചെയ്യുക. ഇതിനുശേഷം ഒരു പാൻ എടുത്ത് അതിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന് എണ്ണയെടുത്ത് ചൂടാക്കുക. എണ്ണ നന്നായി ചൂടായതിനുശേഷം,
തീ കുറച്ച്, ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ബോളുകൾ ഓരോന്നോരോന്നായി ഇട്ട് ഫ്രൈ ചെയ്യുക. ബോളുകൾക്ക് ബ്രൗൺ കളർ ആകുന്നതുവരെ നിങ്ങൾ ഫ്രൈ ചെയ്യേണ്ടതാണ്.

ഇതിനുശേഷം ബോളുകൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുത്തതിനുശേഷം ഉപയോഗിക്കാവുന്നതാണ്. പാചകം നഷ്ടപ്പെടുന്ന വീട്ടമ്മമാർക്കും മറ്റും ഉപയോഗപ്രദമാകുന്ന ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക.

x