അരിപ്പൊടി കൊണ്ട് നമ്മുടെ വീടുകളിൽ പല വിഭവങ്ങളും നമ്മൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്ന് അരിപൊടി കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു വിഭവ ത്തിന്റെ റസിപ്പി ആണ് പരിചയപ്പെടുത്തുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം.
അതിനായി ആദ്യമായി അടുപ്പിൽ പാൻ വെച്ച്, പാനിൽ 2 കപ്പ് വെള്ളം ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് വറ്റൽ മുളക് ക്രഷ് ചെയ്തത് ഒരു ടീസ്പൂൺ ചേർക്കുക. അതോടൊപ്പം തന്നെ ചെറിയ ജീരകം ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഇനി ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് രണ്ട് ടീസ്പൂൺ ചേർക്കുക. അതോടൊപ്പം തന്നെ കറിവേപ്പില ചെറുതായി അരിഞ്ഞത് ഒരു ടീ സ്പൂൺ ചേർക്കുക.
ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ മുളകുപൊടിയും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്തു കൊടുത്തു നന്നായി ഇളക്കുക. ഇനി വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് അരി പൊടി ഇട്ടു കൊടുക്കണം. രണ്ട് കപ്പ് വെള്ളത്തിന് രണ്ട് കപ്പ് അരിപ്പൊടി എന്ന കണക്കിലാണ് എടുക്കേണ്ടത്.
അരി പൊടി ഇട്ടു കൊടുത്ത ശേഷം ഇത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് 2 ടീ സ്പൂൺ ഓയിൽ കൂടെ ഒഴിച്ച് നന്നായി ഡ്രൈ ആവുന്നത് വരെ മിക്സ് ചെയ്യണം. അതിനുശേഷം തീ ഓഫ് ചെയ്തു ഇത് ഒരു ബൗളിലേക്ക് മാറ്റുക. ചെറു ചൂടോടെ തന്നെ ഇത് കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക.
ഇനി ഇതിലേക്ക് ഒരു ചെറിയ ഉരുള കിഴങ്ങ് നന്നായി പുഴുങ്ങി എടുത്തത് നന്നായി ഉടച്ചു എടുത്ത ശേഷം ചേർത്ത് കൊടുക്കുക. ഇനി രണ്ടും നന്നായി മിക്സ് ചെയ്തു എടുക്കുക. അതിനുശേഷം ഒരു കൗണ്ടർ ടോപ്പിലോ ചപ്പാത്തിപ്പലകയിലോ നന്നായി പരത്തി എടുക്കുക, അര ഇഞ്ച് കനത്തിൽ വേണം പരത്തി എടുക്കാൻ.
ഇനി മൂന്ന് ഇഞ്ച് വട്ടം ഉള്ള അടപ്പോ പാത്രമോ ഉപയോഗിച്ച് ഇതിൽ നിന്നും വട്ടങ്ങൾ ആക്കി മുറിച്ചെടുക്കണം. ഇനി അടുപ്പിൽ പാൻ വെച്ച് എണ്ണ നന്നായി ചൂടാക്കിയതിനുശേഷം മുറിച്ചെടുത്ത ഈ വട്ടങ്ങൾ ഓരോന്നായി ഇതിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കുക. വളരെ ടേസ്റ്റിയും സ്പൈസിയുമായ നാലുമണി പലഹാരം തയ്യാറായിരിക്കുന്നു.