ഇനി ഗോതമ്പ് പൊടി മാത്രം മതി. ഒരു അടിപൊളി ക്രഞ്ചി സ്നാക്ക്സ് ഉണ്ടാക്കാം.

ഗോതമ്പു പൊടി ഉപയോഗിച്ച് നമുക്ക് പല പലഹാരങ്ങൾ ഉണ്ടാക്കി എടുക്കാൻ സാധിക്കും. എങ്കിൽ വളരെ എളുപ്പത്തിൽ വളരെ ക്രഞ്ചിയായ ഗോതമ്പു പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു സ്നാക്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി എടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ചപ്പാത്തി കുഴക്കുന്നതിനേക്കാൾ കുറച്ചുകൂടി കൂടുതലായി ഉപ്പ് ചേർക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം ചെറിയ ചേർക്കുക.

അതിനുശേഷം ഇതിലേക്ക് രണ്ട് ടീ സ്പൂൺ ഓയിൽ ചേർക്കുക. അതിനുശേഷം ഇത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം. ഒന്ന് പിടിക്കുമ്പോൾ ഉരുള ആകുന്ന പരുവത്തിൽ ആക്കി എടുക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നന്നായി കുഴച്ചെടുക്കുക.

അതിനുശേഷം ഒരു ചപ്പാത്തിപ്പലകയിലോ കൗണ്ടർടോപ്പിലോ കുറച്ചു പൊടി വിതറിയ ശേഷം അതിലേക്ക് മാവ് വെച്ച് നല്ല കട്ടി കുറച്ച് പരത്തിയെടുക്കുക. ഇവിടെ അർദ്ധ വൃത്താകൃതിയിൽ ആണ് ഈ സ്നാക്ക് തയ്യാറാക്കുന്നത്. അതിനായി കുപ്പിയുടെ ഒരു അടപ്പ് ഉപയോഗിച്ച് അർദ്ധവൃത്താകൃതിയിൽ പരത്തി വച്ച മാവിൽനിന്നും മുറിച്ച് മുറിച്ച് എടുക്കുക. മുറിച്ചെടുത്ത ബാക്കിവന്ന മാവ് വീണ്ടും ഒന്നുകൂടെ നന്നായി പരത്തിയതിനുശേഷം വീണ്ടും ഇതേ രീതിയിൽ അടപ്പ് ഉപയോഗിച്ച് അർദ്ധവൃത്താകൃതിയിൽ മുറിച്ചെടുക്കുക.

ഇനി അടുപ്പിൽ ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായ ശേഷം അതിലേയ്ക്ക് മുറിച്ചു വച്ചിരിക്കുന്ന ഈ മാവ് ഇട്ടു കൊടുത്ത് നന്നായി ഡീപ് ഫ്രൈ ചെയ്തെടുക്കുക. ചെറിയ തീയിൽ വെച്ച് വേണം നന്നായി ഫ്രൈ ചെയ്ത് എടുക്കാൻ. അതിനുശേഷം ഇത് വറുത്തുകോരുക.

അഞ്ചു മിനിറ്റിനു ശേഷം വീണ്ടും ഇത് നന്നായി ക്രിസ്പ് ആയി വരുന്നതാണ്. സ്വാദിഷ്ടമായ കൊറിക്കാനായി ഉപയോഗിക്കാവുന്ന പലഹാരം തയ്യാറായിരിക്കുന്നു.വൈകുന്നേരങ്ങളിൽ ചായയുടെ കൂടെയോ ഇടന്നേരങ്ങളിൽ ബോറടിച്ചിരിക്കുമ്പോഴോ ഒക്കെ കഴിക്കാവുന്ന അടിപൊളി സ്നാക്സ് ആണ് ഇത്.

x