വീട്ടിൽ റവയുണ്ടോ? ഒരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കാം.

നമ്മുടെയെല്ലാം വീട്ടിൽ അപ്രതീക്ഷിതമായി കുറച്ചു വിരുന്നുകാർ വരികയാണെങ്കിൽ അവർക്ക് വേണ്ടുന്ന പലഹാരം തയ്യാറാക്കാനായി പാടുപെടുന്ന വീട്ടുകാരെ നമുക്ക് കാണാൻ സാധിക്കും. നമ്മുടെ ആവശ്യത്തിനനുസരിച്ച് ചിലപ്പോൾ ബേക്കറി പലഹാരങ്ങൾ ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള ഒരു അവസരത്തിൽ വളരെ എളുപ്പത്തിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹൽവയുടെ റെസിപ്പി ആണ് ഇവിടെ പറയുന്നത്.

ആദ്യമായി അടുപ്പിൽ ഒരു പാൻ വച്ച് ചൂടാക്കുക. ഇതിലേക്ക് 5 ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. നീ അധികം ഇഷ്ടമില്ലാത്തവർ ഉണ്ടെങ്കിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യും ബാക്കി സൺഫ്ലവർ ഓയിൽ എടുക്കുന്നതും നന്നായിരിക്കും. അതിനുശേഷം ഇതിലേക്ക് അര കപ്പ് റവ ചേർക്കുക. ഒരു മിനിറ്റ് നേരം ഹൈ ഫ്ലെയിമിൽ വെച്ച് നന്നായി ഇളക്കുക. നെയ്യും റവയും നന്നായി ചേർന്ന് ബബിൾ വരുന്ന പരുവത്തിൽ ആകുന്നതുവരെ ഒരു മിനിറ്റ് നേരം നന്നായി ഇളക്കണം.ഇതിനു ശേഷം കുറച്ച് അണ്ടിപ്പരിപ്പ് ചെറുതായി ഒന്ന് ക്രഷ് ചെയ്തതിനു ശേഷം ഇതിലേക്ക് ചേർത്ത് ഇളക്കുക. അതോടൊപ്പം തന്നെ കുറച്ച് ഉണക്കമുന്തിരിയും ചേർക്കുക.

വീണ്ടും ഇളക്കിയതിനുശേഷം ഇതിലേയ്ക്ക് കുറച്ച് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. അതിനുശേഷം ഇതിലേക്ക് 2 കപ്പ് വെള്ളം ചേർക്കുക. വെള്ളം ചേർത്തതിനുശേഷം ഇതൊന്ന് തിളച്ചുവരുമ്പോൾ ഇതിലേക്ക് പഞ്ചസാര ചേർക്കണം.അര കപ്പ്‌ വരെ പഞ്ചസാര ചേർക്കാവുന്നതാണ്.

എങ്കിലും 6 ടേബിൾ സ്പൂൺ പഞ്ചസാര മിഡിയം മധുരത്തിനായി ചേർക്കുക. ഇനി ഇതൊന്നു തിളച്ചുവരുമ്പോൾ ഇതിലേക്ക് ആവശ്യമെങ്കിൽ ഒരുനുള്ള് ഫുഡ്‌ കളറിംഗ് ചേർക്കുക. ഫുഡ് കളറിംഗ് ഇല്ലാത്തവർക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുന്നതും നന്നായിരിക്കും. മഞ്ഞൾ പൊടിയുടെ മണമോ കുത്തലോ വരും എന്നുള്ള പേടി വേണ്ട. ധൈര്യമായി ചേർക്കാവുന്നതാണ്.

ഇവയെല്ലാം നന്നായി ഇളക്കിയതിനുശേഷം റവ നന്നായി വെന്തു വന്നതിനുശേഷം പാനിൽ നിന്ന് വിട്ടു വരുന്ന രീതിയിൽ എത്തുമ്പോൾ ഫ്ലെയിം ഓഫ്‌ ചെയ്ത് പാത്രത്തിലേക്ക് മാറ്റുക. ഇനി ഇത് ചൂടോടെയോ തണുപ്പിച്ചോ ഇഷ്ടമനുസരിച്ച്‌ വിളമ്പാവുന്നതാണ്.ഇനി വീടുകളിൽ അപ്രതീക്ഷിതമായി വിരുന്നുകാർ വരുമ്പോൾ ധൈര്യമായി ഈ വിഭവം ഉണ്ടാക്കി വിളമ്പിക്കൊളൂ. തീർച്ചയായും എല്ലാവർക്കും ഇഷ്ടപെടും.

x