ഇനി ഗോതമ്പ് പൊടിയും നേന്ത്രപഴവും മാത്രം മതി. ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം.

ഗോതമ്പുപൊടിയും നേന്ത്രപ്പഴവും ഉപയോഗിച്ച് ഒരു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കി നോക്കിയാലോ. വളരെ ടേസ്റ്റിയായ ഈ നാലുമണി പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു ബൗളിൽ 250 ml ന്റെ ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക.

മെഷറിങ് കപ്പ് ഇല്ലെങ്കിൽ ഒരു വലിയ ഗ്ലാസിൽ എടുത്താൽ മതി. അതിനുശേഷം ഇതിലേക്ക് അര കപ്പ് മൈദ പൊടി ചേർക്കുക. ഗോതമ്പു പൊടിയുടെ കുത്തൽ ഒന്ന് ഒഴിവാക്കാൻ വേണ്ടിയാണ് മൈദ പൊടി ചേർക്കുന്നത്. മൈദ പൊടി ഇല്ലെങ്കിൽ ഒന്നര കപ്പ് ഗോതമ്പ് പൊടി എടുത്താൽ മതിയാകും. ശേഷം ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്ക്ക് പകരം ബട്ടർ ഉരുക്കിയതോ ഓയിലോ ചേർത്ത് കൊടുക്കാവുന്നതാണ്.

അതിനു ശേഷം മൂന്നര ടേബിൾ സ്പൂൺ പഞ്ചസാര ഇതിലേക്ക് ചേർക്കുക. അതിനുശേഷം കുറച്ച് ഉപ്പ് ചേർക്കുക. അതിനുശേഷം ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർത്ത് കൊടുക്കുക. അതിനുശേഷം പാല് ചേർത്ത് കൊടുക്കേണ്ടതുണ്ട്. ഇത് കുഴയ്ക്കാൻ ആവശ്യമായ പാൽ മാത്രം ചേർത്താൽ മതി.

ഏകദേശം 150 ml പാൽ വേണ്ടിവരും. ഇനി ഇത് നന്നായി മിക്സ് ചെയ്തു കുഴച്ചെടുക്കുക. കുഴക്കുന്ന സമയത്ത് കയ്യിൽ ഒട്ടിപ്പിടിക്കുന്ന സമയത്ത് കുറച്ച് ഓയിലും ചേർത്ത് നന്നായി സോഫ്റ്റായി കുഴച്ചെടുക്കുക. നന്നായി കുഴച്ചതിനു ശേഷം ഒരു ബൗളിൽ കുറച്ച് ഓയിൽ പുരട്ടി അതിനു ശേഷം ഈ മാവ് അതിലേക്ക് വച്ച് ഇതിനു മുകളിലും കുറച്ച് ഓയിൽ പുരട്ടി കൊടുക്കുക.

അതിനുശേഷം നനഞ്ഞ തുണികൊണ്ടോ ഒരു പ്ലാസ്റ്റിക് റാപ്പർ കൊണ്ടോ അടച്ചുവെച്ച് ഒന്നര മണിക്കൂറിനുശേഷം ഇത് പൊന്തി വരുന്നതാണ്. ഇനി ഇതിന്റെ ഉള്ളിലേക്ക് ആവശ്യമുള്ള ഫില്ലിങ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി വലിയ രണ്ട് പഴുത്ത നേത്ര നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളാക്കി മുറിക്കുക. അതിനു ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് അതിലേക്ക് ഒരു അച്ച്‌ ശർക്കര കഷണങ്ങളാക്കി പൊടിച്ച് ഇടുക.

അതിനുശേഷം കാൽ കപ്പ് വെള്ളമൊഴിച്ച് ഇതൊന്ന് ഉരുക്കി എടുക്കുക. കുറച്ചു കട്ടിയിൽ ഉരുക്കുന്നതാണ് നല്ലത്. അതിനുശേഷം ഇത് ഒന്ന് അരിച്ചെടുക്കുക. ഇനി പാൻ അടുപ്പിൽ വച്ച് കുറച്ച് നെയ്യൊഴിച്ച് ചൂടാക്കുക. ശേഷം അരിഞ്ഞു വെച്ച നേന്ത്രപ്പഴം ഇതിലേക്ക് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനു ശേഷം അര കപ്പ്‌ ചിരവിയ തേങ്ങ ചേർക്കുക. ശേഷം മൂന്ന് ഏലയ്ക്കാ പൊടിച്ചത് അതിലേക്ക് ചേർക്കുക. ശേഷം കുറച്ച് ക്യാഷുനട്ട്, ഉണക്കമുന്തിരി എന്നിവ ചേർക്കുക. ശേഷം ഉരുക്കി വെച്ച ശർക്കര പാനിലേക്ക് ചേർക്കുക. അതിനുശേഷം ശർക്കര നന്നായി ഇതിലേക്ക് പിടിക്കുന്നത് വരെ ഇളക്കി കൊടുക്കുക.

അതിനുശേഷം ഇത് ഒന്ന് ഡ്രൈ ആയി വരുമ്പോൾ മാറ്റുക. അതിനുശേഷം ഒന്നരമണിക്കൂർ റസ്റ്റ് ചെയ്യാൻ വച്ച മാവ് ചെറിയ ഉരുളകളാക്കി മാറ്റി അതിൽ ഒരെണ്ണം എടുത്തു ചെറുതായി കൈ കൊണ്ട് പരത്തി, അതിനുള്ളിലേക്ക് ഫീലിംഗ് വെച്ച് നന്നായി ഒട്ടിച്ചതിനുശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക. സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരം തയ്യാർ.

x