ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം കടയിൽ നിന്ന് കിട്ടുന്നത് പോലുള്ള കിടിലൻ ബോണ്ട.

മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ബോണ്ട. സാധാരണയായി ഈ പലഹാരം നമ്മൾ കടകളിൽ നിന്നാണ് വാങ്ങാറുള്ളത്. എന്നാൽ ഇനിമുതൽ ഈ പലഹാരം നമുക്ക് നമ്മുടെ വീടുകളിൽതന്നെ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് വളരെ രുചികരമായ രീതിയിൽ ഉണ്ടാക്കാവുന്നതാണ്.

ഇതിനായി നമുക്ക് വേണ്ട സാധനങ്ങൾ: കടലമാവ്, മൈദ, ഇഞ്ചി, സവാള, പച്ചമുളക്, കറിവേപ്പില, മല്ലിയില, തൈര്, ജീരക പൊടി, കായ പൊടി, മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവയാണ്. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് കടലമാവ് എടുക്കുക. ഇതിനുശേഷം അതിലേക്ക് അരക്കപ്പ് മൈദ ചേർത്തുകൊടുക്കുക അതിന് ശേഷം ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞു കൊടുക്കുക.

ശേഷം ഒരു ടേബിളിൽ സ്പൂൺ ഇഞ്ചി, 3 പച്ചമുളക് അറിഞ്ഞത്, അല്പം കറിവേപ്പില, മല്ലിയില,
കാൽ കപ്പ് തൈര്, ഒരു ടീസ്പൂൺ ജീരക പൊടി, കാൽ ടീസ്പൂൺ കായ പൊടി, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി തുടങ്ങിയവ ചേർത്തു കൊടുക്കുക. തുടർന്ന് നല്ലതു പോലെ ഇളക്കി കൊടുക്കുക. ഇതിനു ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. ഒരു മാവ് പരുവത്തിൽ എത്തുന്നതുവരെ വെള്ളം ചേർത്ത് കൊടുക്കുക.

വെള്ളം ചേർക്കുമ്പോൾ കൂടുതലാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനു ശേഷം ഇതിലേക്ക് അല്പം അപ്പക്കാരം ചേർത്ത്, നല്ലതുപോലെ മിക്സ്‌ ചെയ്യുക.അതു കഴിഞ്ഞ് ഒരു പാനിൽ ഫ്രൈ ചെയ്യാൻ ആവശ്യമായ എണ്ണ എടുക്കുക. എണ്ണ ചൂടായി വന്നതിനുശേഷം ഇതിലേക്ക് മാവ് ഒഴിക്കുക. അതിനു ശേഷം ഈ മാവ് ഒരു ബ്രൗൺ കളർ ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കുക.ബ്രൗൺ കളർ ആയി വന്നതിനു ശേഷം കോരിയെടുക്കാവുന്നതാണ്.

പാചകത്തെ ഇഷ്ടപ്പെടുന്ന എല്ലാ വീട്ടമ്മമാർക്കും ഈ രുചിക്കൂട്ട് വളരെ ഉപകാരപ്രദമാണ് അതിനാൽ തന്നെ ഈ റെസിപ്പി മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ എല്ലാവരും പരമാവധി പരിശ്രമിക്കുക.

x