ഒരു തവണ മുട്ട റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കിയാൽ പിന്നെ ഇങ്ങനെ മാത്രമേ മുട്ട റോസ്റ്റ് ഉണ്ടാക്കൂ.

മുട്ട റോസ്റ്റ് നമ്മൾ ഉണ്ടാക്കാറുണ്ട്. അപ്പത്തിനും ഉച്ചയ്ക്ക് ഊണിനും എല്ലാം കഴിക്കാൻ സാധിക്കുന്ന അടിപൊളി വിഭവമാണ് മുട്ട റോസ്റ്റ്. എന്നാൽ ഇത് തനി നാടൻ ശൈലിയിൽ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി നാലു മുട്ട പുഴുങ്ങിയത് പകുതി മുറിച്ച് വെക്കുക.

ഇനി അടുപ്പിലേക്ക് ഒരു പാൻ വെച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ ഒഴിക്കുക. ഓയിൽ ചൂടായതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടതിനുശേഷം നന്നായി പൊറട്ടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ കരിഞ്ചീരകവും ഇതുപോലെ ഇട്ട് പൊട്ടിച്ചെടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഇഞ്ചി നീളത്തിൽ അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഇതിലേക്ക് എട്ട് അല്ലി വെളുത്തുള്ളി തൊലി കളഞ്ഞത് ഇട്ട് കൊടുക്കുക. അതുപോലെതന്നെ കറിവേപ്പിലയും ചേർക്കുക. ഇനി ഇതിലേക്ക് വലിയ മൂന്ന് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കണം. അതിനുശേഷം ഇത് നന്നായി ഒന്ന് വഴറ്റിയെടുക്കണം. ഇതിലേക്ക് അൽപം ഉപ്പു ചേർത്തതിനുശേഷം സവാളയുടെ നിറം ഒന്ന് മാറുന്നതുവരെ നന്നായി വഴറ്റി കൊടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർക്കുക. അര ടീസ്പൂൺ കുരുമുളകുപൊടി കൂടി ചേർത്തതിനു ശേഷം പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് രണ്ടു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇത് അഞ്ചു മിനിറ്റ് നേരം മൂടിവെച്ച് വേവിക്കുക. അതിനുശേഷം ഇത് തുറന്നു തക്കാളി ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത ശേഷം നന്നായി ഇളക്കി 10 മിനിറ്റ് നേരം കൂടി മൂടിവെച്ച് വേവിക്കുക. ഇനി മൂടി തുറന്ന് ആവശ്യമെങ്കിൽ ഉപ്പ് ചേർത്തതിനു ശേഷം കുറച്ച് മല്ലിയില കൂടി ചേർത്ത് നന്നായി ഇളക്കുക.

അതിനുശേഷം ഇതിലേക്ക് നേരത്തെ പുഴുങ്ങി വച്ച് മുട്ട ചേർത്ത് ഇളക്കുക. സ്വാദിഷ്ടമായ നാടൻ മുട്ട റോസ്റ്റ് തയ്യാറായിരുന്നു.

x