ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം സ്വദിഷ്ടമായ എഗ്ഗ് നൂഡിൽസ്.

നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണ വിഭവമാണ് നൂഡിൽസ്. വളരെ പെട്ടെന്ന് തയ്യാറാക്കാം എന്നതു കാരണം എല്ലാവരും അധികം പച്ചക്കറികൾ ഒന്നും ചേർക്കാതെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കി എടുക്കാറുണ്ട്.

എന്നാൽ നമ്മുടെ കടകളിൽ ലഭിക്കുന്ന ഇത്തരം ന്യൂഡിൽസ് ഉപയോഗിച്ച് വളരെ വ്യത്യസ്തമായ രീതിയിൽ ഭക്ഷണം ഉണ്ടാക്കാൻ സാധിക്കും. അങ്ങനെ ന്യൂഡിൽസ് ഉപയോഗിച്ചുകൊണ്ടുള്ള വ്യത്യസ്തമായ രീതിയിലുള്ള ഒരു ഭക്ഷണ വിഭവം എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചാണ് ഇന്നിവിടെ പറയുന്നത്. ആദ്യമായി ഇതിനായി ഒരു കടായി പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക.

അതിനുശേഷം നൂഡിൽസ് വേവിക്കാൻ ആവശ്യമായ വെള്ളം ഇതിലേക്ക് ഒഴിക്കുക. അതിനു ശേഷം കുറച്ച് ഉപ്പ് ചേർക്കുക. ഇനി ആവശ്യത്തിനനുസരിച്ചുള്ള നൂഡിൽസ് ഇതിലേക്ക് ഇടുക. വെള്ളം നന്നായി തിളച്ച്‌ ന്യൂഡിൽസ് ഒന്ന് ലൂസ് ആകുന്ന സമയത്ത് കുറച്ച് കാരറ്റ് ചെറുതായി അരിഞ്ഞത് അരക്കപ്പ് ഇതിലേക്ക് ചേർക്കുക.

അതിനുശേഷം കാപ്സിക്കം ചെറുതായി അരിഞ്ഞതും അര കപ്പ്‌ ഇതിലേക്ക് ചേർക്കുക. ഇനി ഇത് നന്നായൊന്ന് വെന്തു വരുന്ന സമയത്ത് ന്യൂഡിൽസ് പാക്കറ്റിൽ നിന്നും ലഭിക്കുന്ന മസാല പൊടി ഇതിലേക്ക് ചേർക്കുക. ക്യാരറ്റും കാപ്സിക്കവും അധികം വേവേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ ന്യൂഡിൽസ് വെന്ത്‌ പോകും എന്നുള്ള പേടി വേണ്ട. അതിനുശേഷം കുറച്ച് ഓയിൽ ഇതിലേക്ക് ഒഴിക്കുക.

ന്യൂഡിൽസ് ഒട്ടിപിടിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ഇതിലെ വെള്ളം ഊറ്റി കളയുക. ഇനി ഇത് മാറ്റിവെക്കണം. അതിനുശേഷം ഒരു ബൗളിൽ 2 മുട്ട പൊട്ടിച്ചു ഒഴിച്ചതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞ കാരറ്റ് ചേർക്കുക. അതോടൊപ്പം തന്നെ ഒരു വലിയ പച്ചമുളകിന്റെ പകുതി ചെറുതായി അരിഞ്ഞതും ഇതിലേക്ക് ചേർക്കുക.

അതിനു ശേഷം ആവശ്യത്തിന് ഉപ്പുചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കിയതിനുശേഷം ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഓയിൽ ചൂടായി വന്നതിനുശേഷം ബീറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ട പാനിലേക്ക് ഒഴിക്കുക. തീ വളരെ കുറച്ചു വയ്ക്കാൻ ശ്രദ്ധിക്കണം. അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ന്യൂഡിൽസ് ഇതിനു മുകളിലായി വെക്കുക. മുട്ടയുടെ മുകളിൽ വെക്കാൻ കഴിയുന്ന അത്രയും മാത്രം വെച്ചാൽ മതിയാവും.

ഇനി ഇതിനു മുകളിലേക്ക് ആവശ്യമെങ്കിൽ കുറച്ച് ടൊമാറ്റോ സോസ് ചേർക്കുക. കുറച്ചു മല്ലിയിലയും ചെറുതായി അറിഞ്ഞത് ചേർത്ത ശേഷം, മുട്ട പകുതി മടക്കി പാത്രത്തിലേക്ക് മാറ്റുക. വളരെ ടേസ്റ്റി ആയ എഗ്ഗ് മാഗി ന്യൂഡിൽസ് തയ്യാറായിരിക്കുന്നു.

x