മുട്ട മാത്രം മതി. വൈകുന്നേരം നല്ല അടിപൊളി മുട്ട കബാബ് ഉണ്ടാക്കാം.

വൈകുന്നേരത്തെ ചായക്ക് പലഹാരമായി ഇന്ന് ഒരു വെറൈറ്റി ട്രൈ ചെയ്താലോ. മുട്ട ഉപയോഗിച്ച് കൊണ്ടുള്ള ഈ പലഹാരം വെറും 10 മിനിറ്റ് കൊണ്ട് നമുക്ക് തയ്യാറാക്കാൻ സാധിക്കും. അപ്പോൾ വളരെ ടേസ്റ്റിയായ ഈ മുട്ട കബാബ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി ഒരു ബൗളിൽ രണ്ടു മുട്ട പുഴുങ്ങി എടുത്ത് ഗ്രേറ്റ് ചെയ്തു എടുക്കുക.

ഗ്രേറ്റ് ചെയ്തില്ലെങ്കിലും ചെറിയ കഷണങ്ങളാക്കി മുറിച്ച് എടുത്താൽ മതി. ഇനി ഇതിലേക്ക് ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം കുറച്ചു മല്ലിയിലയും മുറിച്ച്‌ ഇടുക. രണ്ട് പച്ചമുളകും ചെറുതായി അരിഞ്ഞത് ഇതിലേക്കിടുക. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ ഇതിലേക്ക് ചേർത്ത് കൊടുക്കുക.

കോൺഫ്ലവറിനു പകരം അരിപ്പൊടി ആയാലും മതി. ഇനി ഇതിലേക്ക് 3 ടേബിൾ സ്പൂൺ കടലമാവും ചേർത്ത് കൊടുക്കണം. അതിന്റെ കൂടെ അര ടേബിൾസ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യമുള്ളത് ഗരംമസാല ആണ്. ഗരം മസാല അര ടീസ്പൂൺ ആണ് ചേർക്കേണ്ടത്. ഗരം മസാലയ്ക്ക് പകരം ചിക്കൻ മസാല ആയാലും മതി.

അതിനുശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി കൈകൊണ്ട് മിക്സ് ചെയ്യുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ഒരു കോഴി മുട്ട നന്നായി ബീറ്റ് ചെയ്ത് ഒഴിച്ച് കൊടുക്കുക. ഇതും കൂടി നന്നായി മിക്സ് ചെയ്തു വെക്കുക. അതിനുശേഷം കയ്യിൽ അല്പം ഓയിൽ പുരട്ടി അതിനുശേഷം ഈ മിക്സ് നിന്നും ഓരോ ചെറിയ ഉരുളകളായി എടുത്ത് കൈകൊണ്ട് അല്പം പ്രസ് ചെയ്തു പരിപ്പ് വടയുടെ ആകൃതിയിൽ ആക്കുക.

ഇനി അടുപ്പിൽ ഒരു പാൻ വെച്ച് ആവശ്യത്തിന് ഓയിൽ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം ഇഷ്ടമുള്ള ഷേപ്പിൽ ആക്കിയ ഉരുളകൾ എണ്ണയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കുക. വളരെ പെട്ടെന്ന് തന്നെ ഇത് ഫ്രൈ ചെയ്തു വരുന്നതായിരിക്കും. ഇനി ഇത് ചൂടോടെ കഴിക്കാവുന്നതാണ്. 10 മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തിൽ ഈ സ്നാക്ക് തയ്യാറാക്കാം. ഇപ്പോൾ വളരെ ടേസ്റ്റിയായ മുട്ട കബാബ് തയ്യാറായിരിക്കുന്നു.

x