കബാബ് കഴിക്കുവാൻ ഇനി എന്തിന് റസ്റ്റോറൻറ്കളെ ആശ്രയിക്കണം? വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ സ്വാദിഷ്ടമായ കബാബ് ഞൊടിയിടയിൽ.

നമ്മുടെ എല്ലാവരുടെയും ഇഷ്ടവിഭവം ആയിരിക്കും കബാബുകൾ എന്നത്.  മിക്കവാറും എല്ലാവരും കബാബുകൾ കഴിക്കാൻ റസ്റ്റോറന്റുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇവ  ഉണ്ടാക്കാൻ സാധിക്കും.

അത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം. നമ്മൾ ഇവിടെ  മുട്ടയും ഉരുളക്കിഴങ്ങും ഉപയോഗിച്ചുള്ള കബാബ് ആണ് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ വിഭവത്തിന് വീട്ടിലുള്ള സാധനങ്ങൾ മാത്രം മതിയാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെ ആണ് നമുക്ക് പരിശോധിക്കാം. ആദ്യമായി  വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് വളരെ നേർത്തതായി ഗ്രേറ്റ് ചെയ്തെടുക്കുക.

അതേ രീതിയിൽ തന്നെ  പുഴുങ്ങിയ മുട്ടയും ഗ്രേറ്റ് ചെയ്യേണ്ടതുണ്ട്. ശേഷം അതിലേക്ക് അല്പം കുരുമുളകുപൊടി ആഡ് ചെയ്ത് നല്ലതുപോലെ ഇളക്കുക. അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, എരിവിനനുസരിച്ചുള്ള മുളകുപൊടി, ഗരംമസാല, മല്ലിപ്പൊടി എന്നിവ ചേർക്കുക. ശേഷം ഇതിലേക്ക് അല്പം ഫ്രൈ ചെയ്ത ഉള്ളി ചേർത്ത് കൊടുക്കേണ്ടതുണ്ട്. അത് നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കാൻ ശ്രദ്ധിക്കണം.

അതിനുശേഷം അല്പം പച്ചമുളക് ആഡ് ചെയ്തു കൊടുക്കുക. കൂടെ മല്ലിയിലയും, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റും ആഡ് ചെയ്യുക. ശേഷം നല്ലതുപോലെ കൈകൊണ്ട് മിക്സ് ചെയ്തു കൊടുക്കുക. ഉരുളക്കിഴങ്ങ് എല്ലാം തന്നെ നന്നായി ഉടഞ്ഞ്  മസാല പരുവത്തിലായി കിട്ടണം. ശേഷം കൈ കൊണ്ട് ഉരുട്ടി ചെറിയ ബോൾസ്  ആക്കുക. ശേഷം ചെറുതായി ഒന്ന് പ്രസ് ചെയ്ത് കട്ട്ലറ്റ് പരുവത്തിൽ പരത്തുക. ശേഷം ഒരു ബൗളിൽ അല്പം മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക.

ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കബാബ് മിക്സ് അതിൽ മുക്കി ബ്രെഡ് ക്രംസിൽ കൂടി നല്ലതുപോലെ ഒന്ന് പൊതിഞ്ഞ് എടുക്കുക. ശേഷം 10 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം  ഒരു പാനിൽ അൽപം എണ്ണ ചൂടാകാൻ ആയി വെക്കുക. അതിനുശേഷം മീഡിയം ഫ്ലേമിൽ ഇവ വറുത്തു കോരി എടുക്കാവുന്നതാണ്.

വളരെ ടേസ്റ്റി  ആയിട്ടുള്ള ഒരു ഡിഷ്‌ ആണിത്. വളരെ എളുപ്പത്തിൽ തന്നെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കാൻ ശ്രമിക്കണം.

x