സ്ഥിരമായി കഴിച്ചു മടുത്ത ദോശക്കും ചപ്പാത്തിക്കും പകരക്കാരൻ. അടിപൊളി ടേസ്റ്റി സ്പെഷ്യൽ ദോശ. ഇപ്പോൾ തന്നെ ട്രൈ ചെയ്യൂ

ബ്രേക്ക്‌ ഫാസ്റ്റിനും ഡിന്നറിനും സ്ഥിരം കഴിക്കുന്ന ചപ്പാത്തിയും ദോശയും മടുത്തോ. എങ്കിൽ ഇതാ വളരെ പെട്ടെന്ന് രണ്ടു ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു അടിപൊളി വിഭവം പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യമായി ഒരു മിക്സിയുടെ ജാർ ഇതിലേക്ക് ഒരു കപ്പ് മൈദ ചേർക്കുക. മൈദക്കു പകരം ഗോതമ്പ് പൊടി ചേർത്താലും മതിയാകും. അതിനുശേഷം ഇതിലേക്ക് ഒരു കപ്പ് മൈദയ്ക്ക് മുക്കാൽ കപ്പ് വെള്ളം എന്ന കണക്കിൽ വെള്ളം ഒഴിക്കുക. അളവ് കൂടുതലാണ് വേണ്ടതെങ്കിൽ പൊടിയുടെ അളവ് കൂട്ടുന്നതോടൊപ്പം വെള്ളത്തിന്റെ അളവും കൂട്ടേണ്ടതാണ്. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.

ഇനി ഇതിലേക്ക് ചേർക്കേണ്ടത് പഞ്ചസാര ആണ്. ടേസ്റ്റ് ബാലൻസ് ചെയ്യാൻ വേണ്ടിയാണ് പഞ്ചസാര ചേർക്കുന്നത്. അതിനുശേഷം ഇത് നന്നായി അടിച്ചെടുക്കുക. നന്നായി അടിച്ചെടുത്ത ശേഷം വെള്ളം കുറവായി തോന്നുന്നെങ്കിൽ അല്പം കൂടി വെള്ളം ചേർക്കാവുന്നതാണ്.

അതിനുശേഷം ഇതൊരു ബൗളിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് ചേർക്കേണ്ടത് മുട്ടയാണ്. ഒരു വലിയ മുട്ട ഇതിലേക്ക് പൊട്ടിച്ചൊഴിക്കുക. ചെറിയ മുട്ടയാണ് എടുക്കുന്നതെങ്കിൽ രണ്ടെണ്ണം പൊട്ടിച്ച്‌ ഒഴിക്കുക. അതിനു ശേഷം ഇത് സ്പൂൺ വെച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക. മിക്സിയിൽ അടിക്കുന്നതിനേക്കാൾ നല്ലത് കൈകൊണ്ട് ബീറ്റ് ചെയ്ത് എടുക്കുന്നതാണ്.

നന്നായി ബീറ്റ് ചെയ്ത ശേഷം അടുപ്പിൽ പാൻ വച്ച് ചൂടാക്കി, അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് കോരി ഒഴിച്ച് ദോശ പോലെ ചുട്ടെടുക്കുക. ഇതിലേക്ക് അൽപം എണ്ണ പുരട്ടി കൊടുത്തതിനു ശേഷം രണ്ട് മിനിറ്റ് നേരം മൂടിവെച്ച് വേവിക്കാം. അതിനുശേഷം തിരിച്ചിട്ട് ചുട്ടെടുക്കാവുന്നതാണ്.

നോൺ വെജ് കറിയുടെ കൂടെയോ വെജ് കറിയുടെ കൂടെയോ കഴിക്കാൻ ആകുന്ന വളരെ സ്വാദുള്ള ദോശ തയ്യാർ.