ചായക്ക് കൂട്ടിന് പെട്ടന്ന് ഒരു പലഹാരം. വീട്ടിൽ തയ്യാറാക്കാം അടിപൊളി ദിൽഖുഷ്.

വളരെ ടേസ്റ്റിയായ ദിൽകുഷ് വിഭവത്തെ പറ്റി കേട്ടിട്ടില്ലേ. എങ്കിൽ ഈ വിഭവം വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ. വളരെ സ്വാദിഷ്ടമായ രീതിയിൽ വളരെ എളുപ്പത്തിൽ ദിൽകുഷ് എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി രണ്ട് കപ്പ് മൈദ മാവ് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്ററ് ചേർക്കുക.

അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. നന്നായി കുഴച്ചെടുത്ത ശേഷം ഇതിനു മുകളിലായി ഒരു നനഞ്ഞ തുണി ഇട്ട് ഈ മാവ് പൊങ്ങാൻ ആയി വെക്കുക.മാവ് നല്ല പോലെ പൊന്തിവരാൻ രണ്ടു മണിക്കൂറെങ്കിലും ആവശ്യം വരും.

ഈ സമയം ആവശ്യമായ ഫില്ലിങ് തയ്യാറാക്കാം. ഫില്ലിങ് തയ്യാറാക്കുന്നതിന് ഒരു ബൗളിലേക്ക് ആവശ്യാനുസരണം തേങ്ങ ചിരവി എടുത്തത് എടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ചേർക്കുക. നമ്മുടെ മധുരം അനുസരിച്ചുവേണം പഞ്ചസാര ചേർക്കാൻ. ഇനി ഇതിലേക്ക് അണ്ടിപ്പരിപ്പ് ആവശ്യത്തിന് ചേർക്കുക. അതുപോലെതന്നെ ഉണക്കമുന്തിരി, കിസ്മിസ് എന്നിവയും ചേർക്കാം. അതോടൊപ്പം തന്നെ ടൂട്ടി ഫ്രൂട്ടി രണ്ട് ടേബിൾ സ്പൂൺ ചേർക്കുക.

ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ ഏലയ്ക്കാ പൊടിച്ചതും ചേർക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്യുക. ദിൽക്കുഷിനായുള്ള ഫില്ലിങ് ഇവിടെ തയ്യാറായിരിക്കുന്നു. ഇനി നേരത്തെ പൊങ്ങാൻ ആയി വെച്ച മാവെടുത്ത് നന്നായി ഒന്നുകൂടെ കുഴച്ച് രണ്ട് ഉരുളകൾ ആക്കി മാറ്റുക. അതിനുശേഷം ഒരു കൗണ്ടർ ടോപ്പിൽ അല്പം പൊടി വിതറി അതിനുശേഷം രണ്ടു ഉരുളകളും നന്നായി പരത്തിയെടുക്കുക.

അതിനുശേഷം ഒന്നിനുമുകളിൽ ആയി ഈ ഫില്ലിങ് നല്ല കട്ടിയിൽ ഇട്ടതിനുശേഷം പരത്തി വെച്ച അടുത്ത മാവെടുത്ത് ഇതിനു മുകളിലായി വെച്ചു കൊടുക്കുക. ഇതിന്റെ അറ്റം ചെറുതായി പാൽ കൊണ്ട് നനച്ചു കൊടുത്തശേഷം അറ്റം പിരിച്ച്‌ ഒട്ടിച്ച് എടുക്കുക. ശേഷം ഇതിനു മുകളിലായി പാൽ കൊണ്ട് തടവുക. ഇനി ഇത് ഓവനിൽ വച്ച് 180 ഡിഗ്രി ചൂടിൽ 20 മിനിറ്റോളം ബേക്ക് ചെയ്തെടുക്കുക. സ്വാദിഷ്ടമായ ദിൽകുഷ് തയ്യാർ.

x