ഇനി ക്രീം ബണ്ണുകൾ ബേക്കറിയിൽ നിന്ന് വാങ്ങേണ്ട. വീട്ടിൽ തന്നെ ഉണ്ടാക്കാം സ്വദിഷ്ടമായ ക്രീം ബണ്ണുകൾ.

മധുരപലഹാരങ്ങൾ ഇഷ്ടമുള്ളവർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ക്രീം ബണ്ണുകൾ. എങ്കിൽ ഇത് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ. വളരെ സ്വാദിഷ്ടമായ മധുരമൂറുന്ന ക്രീം ബണ്ണുകൾ എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അതിനായി ആദ്യമായി ഒരു ബൗളിൽ ഒരു കപ്പ് പാൽ എടുക്കുക.

ശേഷം ഇതിലേക്ക് പഞ്ചസാര ചേർക്കുക. അതിനുശേഷം ഇതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. അതിനു ശേഷം രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർത്ത് കൊടുക്കുക. ഇനി ഇത് നന്നായി ബീറ്റ് ചെയ്തെടുക്കുക. ശേഷം ഇതിലേക്ക് മൂന്നു കപ്പ് മൈദ മാവ് ചേർത്ത് കൊടുക്കുക. ഇനിയിതു നന്നായി മിക്സ് ചെയ്ത് കയ്യിൽ ഒട്ടിപ്പിടിക്കുന്ന പരുവത്തിൽ ആകുമ്പോൾ മൂന്ന് ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് നന്നായി ഇളക്കുക.

ഇനി ഇത് ഒരു ചപ്പാത്തിപ്പലകയിൽ കുറച്ച് പൊടി വിതറിയ ശേഷം കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക.ഇനി ഒരു ബൗളിൽ കുറച്ച് ഓയിൽ പുരട്ടിയ ശേഷം ഈ മാവ് വച്ച് മുകളിലും കുറച്ച് പുരട്ടി കൊടുക്കുക. അതിനുശേഷം ഇത് ഒരു പ്ലാസ്റ്റിക് റാപ്പറോ നനഞ്ഞ തുണിയോ ഉപയോഗിച്ച് മൂടിവെക്കുക. ഇനി ബണ്ണിലേക്ക് ആവശ്യമായ ക്രീം തയ്യാറാക്കണം.

ഇതിനായി ഒരു ബൗളിൽ മൂന്ന് മുട്ടയുടെ മഞ്ഞ മാത്രം എടുക്കുക. ഇതിലേക്ക് അര കപ്പ് പാൽ എടുക്കുക. അതിനുശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ വാനില എസൻസ് ചേർക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ കോൺഫ്ലവർ കൂടി ചേർന്നതിനുശേഷം നന്നായി ഇളക്കുക. ഇനി അടുപ്പിൽ പാൻ വെച്ച് അതിലേക്ക് 2 കപ്പ് പാല് ഒഴിക്കുക.

അതിനുശേഷം അര കപ്പ് പഞ്ചസാര ചേർത്ത് അതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച കോൺഫ്ലവറിന്റെയും മുട്ടയുടെയും മിക്സ് ചേർത്ത് കൊടുക്കുക. ഇത് നന്നായി കുറുകി വരുന്നതുവരെ ഇളക്കിക്കൊടുക്കുക. ഇപ്പോൾ ക്രീം തയ്യാറായിരിക്കുന്നു. ഇനി നേരത്തെ കുഴച്ചുവെച്ച മാവ് ഇപ്പോ നന്നായി പൊന്തിയിട്ടുണ്ടാകും. ഇനി ഇത് എടുത്ത് നന്നായി അരയിഞ്ച് കനത്തിൽ പരത്തി എടുക്കുക. അതിനു ശേഷം മൂന്ന് ഇഞ്ച് വട്ടം ഉള്ള അടപ്പ് ഉപയോഗിച്ചോ കട്ടർ ഉപയോഗിച്ചോ ചെറിയ വട്ടത്തിൽ മുറിച്ചെടുക്കുക.

ഈ മുറിച്ചെടുത്ത വട്ടങ്ങൾ 10 മിനിറ്റ് നേരം നനഞ്ഞ തുണികൊണ്ട് മൂടി വെക്കുക. അതിനുശേഷം വറുത്തു കോരുക. അതിനുശേഷം ഇതിനുള്ളിൽ തുള ഇട്ട് അതിനുള്ളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ക്രീം നിറച്ച് കൊടുക്കുക. സ്വാദിഷ്ടമായ ക്രീം ബൺ തയ്യാറായിരിക്കുന്നു.

x