പാലിന്റെ രുചിയുള്ള ഒരു കിടിലൻ ഡ്രിങ്ക്. വളരെ ഈസി ആയി ഉണ്ടാക്കാം

ശീതളപാനീയങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് വേനൽക്കാലങ്ങളിൽ ശീതള പാനീയങ്ങൾക്ക് ഡിമാൻഡ് കൂടുതലാണ്. നമ്മുടെ വീടുകളിൽ പെട്ടെന്ന് വിരുന്നുകാർ വരുമ്പോൾ അവർക്ക് ആദ്യത്തെ സൽക്കാരം എന്നോണം ഇതുപോലുള്ള കൂൾ ഡ്രിംഗ്സ് കൊടുക്കുന്നത് വളരെ നല്ലതാണ്.

വളരെ ഉൻമേഷം നൽകുന്നതും സ്വാദും ഉള്ള ഒരു കൂൾ ഡ്രിങ്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പാലിന്റെ രുചിയുള്ള ഈ ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി വേണ്ടത് പാൽപ്പൊടി, ഏലയ്ക്ക, കസ്കസ്, പഞ്ചസാര എന്നിവയാണ്.

ഇതിൽ ചേർക്കാൻ ഉള്ള കസ്കസ് ഇല്ലെങ്കിൽ ഇതിനു പകരമായി സബ്ജ സീഡ്സ് ഉപയോഗിക്കാവുന്നതാണ്. സബ്ജ സീഡ്‌സ് ആവശ്യത്തിന് അടുത്ത് വെള്ളത്തിൽ മുക്കി വയ്ക്കുക. രണ്ടോ മൂന്നോ മിനിറ്റ് നേരം കൊണ്ട് സബ്ജ സീഡ്‌സ് തയ്യാറാക്കുന്നതാണ്. ഇനി മിക്സിയുടെ ജ്യൂസർ ജാറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക.

ഇനി ഇതിലേക്ക് നാല് ടേബിൾ സ്പൂൺ പാൽപ്പൊടി ചേർക്കുക. പാൽപ്പൊടി ആദ്യം ചേർത്താൽ കട്ടപിടിക്കുന്നതായിരിക്കും. അതിനു ശേഷം ഇതൊന്നു മിക്സ് ചെയ്ത ശേഷം ഇതിലേക്ക് നാല് ഏലയ്ക്ക ചേർക്കുക. അതിനോടൊപ്പം നാല് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക.

മധുരം അനുസരിച്ച് പഞ്ചസാര ചേർക്കാവുന്നതാണ്. ഇനി ഇത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. അതിനു ശേഷം ഇത് അരിച്ചു മാറ്റാവുന്നതാണ്. സെർവ് ചെയ്യാനുള്ള ഗ്ലാസ് എടുത്തു അതിലേക്ക് രണ്ട് ടീസ്പൂൺ വീതം കസ്കസ് അല്ലെങ്കിൽ സബ്ജ സീഡ്‌സ് ചേർക്കുക. അതിനുശേഷം ഇതിലേക്ക് തയ്യാറാക്കി വെച്ച മിക്സ് ഒഴിക്കുക. വെള്ളം തണുപ്പിച്ചോ അല്ലാതെയോ എടുക്കാവുന്നതാണ്. വളരെ ടേസ്റ്റിയായ പാലിന്റെ രുചിയുള്ള ഡ്രിങ്ക് തയ്യാർ.

x