ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം അടിപൊളി ചില്ലി ഗോബി. ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ. അടിപൊളി ടേസ്റ്റ് ആണ്.

മിക്ക ആളുകളുടെയും ഇഷ്ടഭക്ഷണം ആയിരിക്കും ചില്ലിഗോപി എന്നത്. പ്രത്യേകിച്ച് വെജ് പ്രിയരുടെ ഏറ്റവും ഇഷ്ട ഭക്ഷണം ഇതുതന്നെയായിരിക്കും. പല ആളുകളും റെസ്റ്റോറന്റുകളിൽ നിന്നും മറ്റുമാണ് ചില്ലിഗോപി വാങ്ങി കഴിക്കാറുള്ളത്. എന്നാൽ ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്.

പല ആളുകൾക്കും ഇതിൻറെ രുചിക്കൂട്ട് കൃത്യമായി അറിയില്ല. ചില്ലി ഗോബി എളുപ്പത്തിൽ വീട്ടിൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എങ്ങനെ നമുക്ക് നോക്കാം. ഇതിനായി ഏറ്റവും ആവശ്യം കോളിഫ്ലവർ ആണ്. ആദ്യമായി ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിലേക്ക് കോളിഫ്ളവർ ഇട്ട് നന്നായി ഒന്ന് കുക്ക് ചെയ്തെടുക്കുക. ശേഷം വേവിച്ച വെള്ളം നല്ലതുപോലെ ഊറ്റി കളഞ്ഞു അതിലേക്ക് ആവശ്യത്തിനു മുളകുപൊടി, അതുപോലെതന്നെ കുരുമുളകുപൊടി, എന്നിവ ചേർക്കുക.

ശേഷം ഇതിലേക്ക് അല്പം മൈദയും അതുപോലെതന്നെ കോൺഫ്ലവറും ചേർത്ത് നല്ലത് പോലെ ഒന്ന് മിക്സ് ചെയ്തു എടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് കോളിഫ്ളവർ ഇട്ടുകൊടുത്തു നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കുക. ഏകദേശം ഒരു ഗോൾഡൻ കളർ ആകുമ്പോൾ തന്നെ വറുത്തു കോരണം. ശേഷം ഇതൊരു ബൗളിലേക്ക് മാറ്റിവയ്ക്കുക. പിന്നീട് വേറൊരു പാനിൽ അൽപം എണ്ണ ഒഴിച്ച് അതിലേക്ക് അല്പം ഇഞ്ചി, വെളുത്തുള്ളി മിശ്രിതം ആഡ് ചെയ്യുക.

പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിനു ശേഷം അതിലേക്ക് അല്പം പച്ചമുളക് അരിഞ്ഞത്, അതുപോലെതന്നെ അല്പം സവാള എന്നിവ ആഡ് ചെയ്യുക. ഇതിലേക്ക് അൽപം ക്യാപ്സിക്കവും കൂടി ആഡ് ചെയ്തതിനുശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. ഈ സമയത്ത് അതിലേക്ക് ആവശ്യമുള്ള ഉപ്പും ഒരു ടീസ്പൂൺ വിനെഗറും  ചേർക്കണം.  ശേഷം ഇതിലേക്ക് അൽപം ടൊമാറ്റോ സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവ ആഡ് ചെയ്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്നു തിളപ്പിക്കുക.

അതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കോളിഫ്ലവർ ഇതിലേക്കിട്ട് കൊടുക്കാം. ശേഷം  ഇതിലേക്ക് അല്പം കോൺഫ്ലവർ ആഡ് ചെയ്ത് വെള്ളം ഒഴിച്ചു കൊടുക്കുക.  തിക്ക് ആയി കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ശേഷം ഒന്ന് കൂടി ഇളക്കി അധികമുള്ള വെള്ളം വറ്റിച്ചെടുക്കുക. ഇത്രയും ചെയ്ത് കഴിഞ്ഞാൽ വളരെ ടേസ്റ്റി  ആയിട്ടുള്ള ചില്ലി ഗോപി തയ്യാറാവുന്നതാണ്.  വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഡിഷ്‌ ആണിത്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്യാൻ ശ്രമിക്കണം.

x