ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം രുചികരമായ ചിക്കൻ സൂപ്പ്. ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.

ചിക്കൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ഇന്ന് സാധാ കറികളിൽ നിന്നും വ്യത്യസ്തമായി ചിക്കൻ ഉപയോഗിച്ച്‌ സൂപ്പ് ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സൂപ്പ് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു പാനിലേക്ക് 750 ml വെള്ളം ഒഴിക്കുക.

അതിനുശേഷം ഇതിലേക്ക് ഒരു മീഡിയം വലിപ്പമുള്ള സവാള 4 കഷണമായി അറിഞ്ഞത് ഇട്ട് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് 4 വെളുത്തുള്ളി ചതച്ചതും ചേർക്കുക. അതിനുശേഷം ഒരിഞ്ചു നീളമുള്ള ഇഞ്ചി ചെറിയ കഷണങ്ങളാക്കിയത് ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് അഞ്ചോ ആറോ കുരുമുളക് ചേർക്കുക. അതിനുശേഷം ഒരു ബെയ് ലീഫ് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് 100 ഗ്രാം ചിക്കൻ ഇട്ട് കൊടുക്കുക.

ആവശ്യത്തിനു ഉപ്പ് ചേർത്ത് അരമണിക്കൂർ നേരം മൂടിവെച്ച് വേവിക്കുക. നീ ഇതിലെ വെള്ളം അരിച്ചു മാറ്റുക. അതിനുശേഷം ഇതിൽ നിന്നും ചിക്കൻ മാറ്റിയെടുത്തു കൈ ഉപയോഗിച്ച് വളരെ നേരിയ കഷ്ണങ്ങൾ ആക്കിയെടുക്കുക. അതിനു ശേഷം അടുപ്പിൽ പാൻ വെച്ച്‌ അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിക്കുക.ഇത് ചൂടായ ശേഷം അതിലേക്ക് അര ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.

ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ സ്പ്രിങ് ഒനിയന്റെ വെളുത്ത ഭാഗം ചെറുതായരിഞ്ഞത് ചേർത്തു കൊടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ക്യാരറ്റ് ചെറുതായി അരിഞ്ഞതും ഇടുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കാബേജ് നീളത്തിൽ ചെറുതായി അരിഞ്ഞതും ചേർക്കുക. ഇതിലേക്ക് ചിക്കൻ വേവിച്ച വെച്ച വെള്ളം ഒഴിച്ചു കൊടുക്കുക.

അതിനു ശേഷം ചെറിയ കഷണങ്ങളാക്കി വെച്ച ചിക്കൻ ഇട്ട് കൊടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വിനാഗിരി, ഒരു ടേബിൾ സ്പൂൺ സോയസോസ്, ഒരു ടേബിൾ സ്പൂൺ റെഡി ചില്ലി സോസ്, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് എന്നിവ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ഇത് നന്നായി ഇളക്കുക. ഇനി അഞ്ച് മിനിറ്റ് നേരം മൂടി വെച്ച് തിളപ്പിക്കുക.

അതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി ഇത് ചിക്കനിലേക്ക് ചേർക്കുക. അതുപോലെതന്നെ ഒരു മുട്ടയുടെ വെള്ളയും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം 5 മിനിറ്റ് നേരം കൂടെ തിളപ്പിച്ച്‌ ചൂടോടെ വിളമ്പുക. വളരെ ടേസ്റ്റിയായ ചിക്കൻ സൂപ്പ് തയ്യാർ.

x