ചമ്മന്തി പൊടി ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ. അടിപൊളി ടേസ്റ്റാണ്. ഇത് മാത്രം മതി ഇനി ചോറുണ്ണാൻ.

മലയാളികൾ പൊതുവെ ഭക്ഷണപ്രിയർ ആണ്. വിഭവസമൃദ്ധമായ ഭക്ഷണം തന്നെയാണ് ഏറെക്കുറെ എല്ലാ മലയാളികളുടെയും മുഖമുദ്ര. എത്ര കറി ഉണ്ടായാലും ഒരു ചമ്മന്തിപ്പൊടി  ഇല്ലെങ്കിൽ അത് കുറവുതന്നെയാണ് മലയാളിക്ക്. അത്തരത്തിൽ ദോശയുടെയും ഇഡലിയുടെയും എല്ലാം കൂടെയും, സൈഡ് ഡിഷ്‌ ആയുമെല്ലാം  ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ചമ്മന്തിപൊടി എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നമുക്ക് നോക്കാം.

വളരെ എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണിത്. ഇതിനായി ഏറ്റവും പ്രധാനമായും  ആവശ്യമുള്ളത് ചിരകിയെടുത്ത തേങ്ങയാണ്. ആദ്യം ഇതിനായി ഒരു പാനിൽ അൽപം എണ്ണ ചൂടാക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വാളൻപുളി ചേർക്കുക. എന്നിട്ട് ഇതെല്ലാം നന്നായൊന്ന് ഇളക്കി തേങ്ങ നന്നായി വറുത്ത് എടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, അതുപോലെതന്നെ എരിവിന് അനുസരിച്ച് മുളകുപൊടി എന്നിവ ചേർക്കുക. ശേഷം ഇതിലേക്ക് അല്പം കായപ്പൊടി കൂടി ആഡ് ചെയ്തു കൊടുക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. ചെറുതീയിൽ കരിഞ്ഞു പോകാതെ തന്നെ വറുത്തെടുക്കാൻ ശ്രദ്ധിക്കണം. ശേഷം ഇത്  ഒരു ബൗളിലേക്ക് മാറ്റി വെക്കാം.

അതിനുശേഷം അല്പം ഉഴുന്ന് എടുത്തു നന്നായി പാനിൽ ഇട്ട് ചൂടാക്കുക. ശേഷം ഇതും വേറൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അതുകഴിഞ്ഞ്  അല്പം പരിപ്പ് എടുത്തു ഉഴുന്ന് ചൂടാക്കിയതുപോലെ തന്നെ നന്നായി ചൂടാക്കി എടുക്കുക. ശേഷം ഉഴുന്നും പരിപ്പും ഒരു മിക്സിയുടെ ജാറിലിട്ട്  നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം ആദ്യം തയ്യാറാക്കി വച്ചിരുന്ന മിക്സ്ചറും  ഇതേ രീതിയിൽ തന്നെ പൊടിച്ചെടുക്കുക.

ശേഷം പൊടിച്ചു  വെച്ചിട്ടുള്ള രണ്ട് പൊടികളും നല്ലതുപോലെ മിക്സ് ചെയ്യുക. ഇതോടെ വളരെ ടേസ്റ്റി ആയിട്ടുള്ള നമ്മുടെ ചമ്മന്തിപൊടി  റെഡിയായി കഴിഞ്ഞിരിക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണിത്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ  ചെയ്യാൻ ശ്രമിക്കണം.

x