പൊറോട്ട എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. മലയാളികളുടെ ഒരു പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട. പറയട്ടെ പല വ്യത്യസ്ത തരത്തിലുള്ള വെറൈറ്റികൾ നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. എന്നാൽ ഇന്ന് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന പൊറോട്ടയുടെ ഒരു വ്യത്യസ്ത റെസിപ്പി പരിചയപ്പെടാം.
‘പാൽ പൊറോട്ട’ എന്ന് പേരുള്ള ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി 2 കപ്പ് മൈദ മാവ് എടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. കൂടാതെ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു കോഴി മുട്ട പൊട്ടിച്ചു ഒഴിക്കുക. ശേഷം ഇത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക.
നന്നായി മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് അര കപ്പ് തിളപ്പിച്ചാറ്റിയ പാല് കുറച്ചായി ഒഴിച്ചു കൊടുത്തു നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നെയ് കൂടി ചേർത്ത് നന്നായി കുഴച്ച് എടുക്കണം. ഇനി ഇത് 20 മിനിറ്റ് നേരം മൂടി വെക്കണം. അതിനായി ഇത് ഒരു ബൗളിൽ വെച്ച് ഇതിനു മുകളിലായി കുറച്ചു നെയ് പുരട്ടി കൊടുത്തതിനു ശേഷം പാത്രം വെച്ച് അടച്ചുവെക്കുക.
20 മിനിറ്റിനു ശേഷം ഒരു ചപ്പാത്തിപ്പലകയിൽ അല്പം പൊടി വിതറി അതിനുശേഷം കുഴച്ചുവെച്ച മാവ് രണ്ടു ഉരുളകളാക്കി ഓരോ ഉരുളയും നന്നായി കട്ടി കുറച്ച് പരത്തിയെടുക്കുക. അതിനുശേഷം ഇതിനു മുകളിലായി അൽപം നെയ്യ് പുരട്ടി കൊടുക്കുക. അതിനുശേഷം ഇത് ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് ഉരുട്ടി എടുക്കുക. അതിനുശേഷം ഇത് കത്തി ഉപയോഗിച്ച് പല കഷണങ്ങളാക്കി മുറിച്ചെടുക്കുക.
പൊറോട്ട ഉണ്ടാക്കേണ്ട വീതി അനുസരിച്ച് വേണം മുറിക്കാൻ. അതിനുശേഷം മുറിച്ചെടുത്ത ഓരോ കഷണങ്ങളും നന്നായി വീണ്ടും പരത്തിയെടുക്കുക. ഇനി ഇത് നന്നായി ചൂടാക്കി ഓരോന്നും ചുട്ടെടുക്കുക. രണ്ട് സൈഡിലും അൽപം നെയ്യ് പുരട്ടി ചുട്ടെടുക്കാവുന്നതാണ്. സ്വാദിഷ്ടമായ പാൽ പൊറോട്ട തയ്യാറായിരിക്കുന്നു.
Video Courtesy: Fathimas Curry World