കാലത്ത് ബ്രേക്ഫാസ്റ്റിന് ഗോതമ്പ് ദോശ ട്രൈ ചെയ്താലോ. വെറും ഗോതമ്പ് ദോശ അല്ല, ഒരു സ്പെഷ്യൽ ഗോതമ്പ് ദോശ ആണിത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് ഗോതമ്പു പൊടി എടുക്കുക.
ആവശ്യത്തിനു ഉപ്പ് ചേർത്ത് ഇതിലേക്ക് അൽപാൽപമായി വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തു എടുക്കുക. ദോശ മാവിന് കുഴയ്ക്കുന്നതുപോലെ തന്നെ വേണം കുഴിച്ചെടുക്കാൻ. ഏത് മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അടിച്ചെടുക്കുക. ഇത്. അതിനുശേഷം അടുപ്പിൽ പാൻ വച്ച് അല്പം ഓയിൽ ഒഴിച്ച് ചൂടാക്കുക.
അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉഴുന്നുപരിപ്പ് ഇടുക. ഇതിലേക്ക് രണ്ട് വറ്റൽ മുളക് പൊട്ടിച്ചതും ഇടുക. ഇതിലേക്ക് 2 പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ടു കൊടുത്തു നന്നായി വഴറ്റുക. ഈ സമയം ഇതിലേക്ക് ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞത് ഇട്ട് കൊടുത്ത് ഉപ്പിട്ട് നന്നായി വഴറ്റി ഏറ്റെടുക്കുക.
സവാള വഴന്നു വന്നശേഷം അതിലേക്ക് കാൽക്കപ്പ് കാരറ്റ് ചെറുതായി അരിഞ്ഞത് ചേർക്കുക. ഇനി ഒരു മിനിറ്റ് നേരം നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയ്യുക. അതിനുശേഷം ഇത് നേരത്തെ തയ്യാറാക്കിവെച്ച മാവിലേക്ക് ചേർക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം അടുപ്പിലേക്ക് ദോശക്കൽ വെച്ച് അല്പം നെയ്യൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് മാവൊഴിച്ച് ദോശ ആയി പരത്തിയെടുക്കുക.
ഒരു സൈഡ് വെന്തുവരുമ്പോൾ അര ടീസ്പൂൺ നെയ്യ് ഇതിനു മുകളിലായി പുരട്ടി കൊടുത്തു തിരിച്ചിടുക. നന്നായി മൊരിഞ്ഞു വന്നശേഷം പ്ലേറ്റിലേക്ക് മാറ്റുക. ബാക്കിയുള്ള മാവും ഇതുപോലെതന്നെ ദോശ ആയി ചുട്ടെടുക്കുക. വളരെ സ്പെഷ്യൽ ആയ കറികളൊന്നും തന്നെ വേണ്ടാത്ത ദോശ തയ്യാർ.