പച്ചരിയുണ്ടോ വീട്ടിൽ. ഒരു കിടിലൻ ബ്രേക്ഫാസ്റ് ഉണ്ടാക്കാം.

പച്ചരി കൊണ്ട് പല വെറൈറ്റിയിൽ അപ്പങ്ങൾ ഉണ്ടാക്കാറുണ്ടല്ലോ. എങ്കിൽ ഇന്ന് ബ്രേക്ഫാസ്റ്റിനു പച്ചരി ഉപയോഗിച്ച് കൊണ്ടുള്ള വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്ന അടിപൊളി ഒരു അപ്പം ഉണ്ടാക്കി നോക്കാം.

ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പറയാം. ഇതിനായി 1 കപ്പ്‌ പച്ചരി എടുക്കുക. ഇനി ഇത് നന്നായി കഴുകി വൃത്തിയാക്കി നന്നായി കുതിർത്തെടുക്കുക. അതിനുശേഷം ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കഴുകി വാരി കുതിർത്ത ഉഴുന്ന് ചേർക്കുക. ഇനി ഇത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർക്കുക.

പഞ്ചസാര ചേർത്ത കൊണ്ട് മധുരം കൂടി നിൽക്കും എന്ന പേടി വേണ്ട. ഇനി ഇതിലേക്ക് ഒരു നുള്ള് സോഡാപ്പൊടി ചേർക്കുക. ഇതിന്റെ ഒപ്പം വെള്ളം നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക.

അതിനുശേഷം ഇത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. കട്ട ഒഴിവാക്കി വേണം അടിച്ചെടുക്കാൻ. ശേഷം ഇതൊരു ബൗളിലേക്ക് മാറ്റുക. ഇനി അടുപ്പിൽ പാൻ വെച്ച് ആവശ്യത്തിന് ഓയിൽ ഒഴിക്കുക.

ഓയിൽ നല്ലരീതിയിൽ ചൂടായതിനു ശേഷം ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്ററിൽ നിന്നും ഓരോ തവി കോരിയെടുത്ത് താഴ്ത്തി ഒഴിച്ചുകൊടുക്കുക. ഈ സമയത്ത് അപ്പം പൊങ്ങി വന്നിരിക്കും. ഇത് തിരിച്ചും മറിച്ചും ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. കറിയുടെ കൂടെ കഴിക്കണം വെറുതെ കഴിക്കാനും വളരെ ടേസ്റ്റിയായ അപ്പം ആണത്.

x