ബീറ്റ്റൂട്ട് ഉണ്ടോ കയ്യിൽ? എങ്കിൽ ഒരു കിടിലൻ ഡ്രിങ്ക് ഉണ്ടാക്കാം. ടേസ്റ്റി ആണെന്ന് മാത്രം അല്ല ഹെൽത്തിയുമാണ്.

കൂൾഡ്രിംഗ്സ് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല.  പ്രത്യേകിച്ച് വേനൽക്കാലത്ത് വലിയൊരു ആശ്വാസം തന്നെയാണ് കൂൾ ഡ്രിങ്ക്സുകൾ. എന്നാൽ പല ആളുകളും കടകളിൽ നിന്നും മറ്റുമാണ്  ഇത്തരത്തിലുള്ള കൂൾ ഡ്രിങ്ക്സുകൾ വാങ്ങി ഉപയോഗിക്കാറുള്ളത്.

പക്ഷേ അത്തരം പാനീയങ്ങളൊക്കെ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നും, വിശ്വസിച്ച് കഴിക്കാൻ പറ്റുമോ എന്നും  നമുക്ക് അറിയാൻ സാധിക്കില്ല. അതുകൊണ്ട്  തന്നെ എപ്പോൾ വേണമെങ്കിലും നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച്  ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അടിപൊളി കൂൾ ഡ്രിങ്ക് പരിചയപ്പെടാം. ഇതിനായി ആകെ അഞ്ച് സാധനങ്ങൾ മാത്രമാണ് ആവശ്യമുള്ളൂ.

അവ എന്താണെന്നും എങ്ങനെയാണ് ഈ ഇത് ഉണ്ടാക്കുന്നത് എന്നും നമുക്ക് നോക്കാം. ഏറ്റവും പ്രധാനമായി നമുക്ക് വേണ്ടത് ബീറ്റ്റൂട്ട് ആണ്.  ശേഷം നാരങ്ങാനീര്, ഒരു ചെറിയ കഷണം ഇഞ്ചി,  അല്പം ഏലക്ക, പഞ്ചസാര എന്നിവയാണ് നമ്മുടെ കൂൾ ഡ്രിങ്ക് ഉണ്ടാക്കാനായി നമുക്ക്  ആവശ്യമുള്ളത്. ഇത് ഉണ്ടാക്കാനായി ആദ്യമായി ഒരു മിക്സിയുടെ ജാർ എടുക്കുക.

അതിലേക്ക് ആവശ്യത്തിനുള്ള ബീറ്റ്റൂട്ട് ആഡ് ചെയ്യുക. ശേഷം അതിലേക്ക് നാരങ്ങാനീര് ആവശ്യതിന്  ആഡ് ചെയ്തു കൊടുക്കുക. ശേഷം ഇതിലേക്ക് 4 ഏലക്ക, ആവശ്യത്തിന് പഞ്ചസാര, ഇഞ്ചി എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. തണുപ്പിന്  ആയി ഐസ്ക്യൂബ് കൂടി ഇട്ട് അടിച്ചു എടുക്കാവുന്നതാണ്.

നല്ലതുപോലെ അടിച്ച് എടുത്തതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് ഉപയോഗിക്കുക. വളരെ ടേസ്റ്റി ആയിട്ടുള്ള ജ്യൂസ് ആണെന്ന് മാത്രമല്ല വളരെ ഹെൽത്തിയും ആയിട്ടുള്ള ഒരു ഡ്രിങ്ക് കൂടിയാണിത്. പെട്ടെന്നുതന്നെ വീട്ടിലുള്ള സാധനങ്ങൾ വച്ച് തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ പാനീയം ആണ്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്യാൻ ശ്രമിക്കണം.

x