ബീഫ് ഇങ്ങനെ വെച്ച് നോക്കൂ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം നാവിൽ കൊതിയൂറും ബീഫ് വരട്ടിയത്.

നോൺ വെജ് വിഭവങ്ങൾ പൊതുവേ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. ഇതിൽ ഏവരുടെയും പ്രിയപ്പെട്ട ഐറ്റം ആയിരിക്കും ബീഫ് വരട്ടിയത്. കേരളത്തിലെ ഭൂരിഭാഗം പേരുടെ പ്രിയപ്പെട്ട ഐറ്റവും ഇതുതന്നെ ആയിരിക്കും. എന്നാൽ പലർക്കും ഇതിന്റെ രുചിക്കൂട്ട് എന്താണെന്ന് കൃത്യമായി അറിയുകയില്ല.

എങ്ങനെയാണ് സ്വാദിഷ്ഠമായ ബീഫ് വരട്ടിയത് ഉണ്ടാക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം. ആദ്യം ഒന്നര കിലോഗ്രാം ബീഫ് കഴുകി വൃത്തിയാക്കി എടുക്കുക. ഇതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് നാല് ടേബിൾ സ്പൂൺ മുളകുപൊടി, മൂന്ന് ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് ചെറുതീയിൽ ചൂടാക്കി എടുക്കുക.

ഇതിനു ശേഷം ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്യുക. ഇതിനു ശേഷം ഇവയെല്ലാം കഴുകി വെച്ചിരിക്കുന്ന ബീഫിലേക്ക് ചേർത്ത് അല്പം ഉപ്പും ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഘരം മസാല, ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് തുടങ്ങിയവയും ഒരു കപ്പു വെള്ളവും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

ഇതിനുശേഷം ഇത് കുക്കറിൽ 9 വിസിൽ വരുന്നതുവരെ വേവിക്കുക. ഇതിനു ശേഷം മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് ഇതിലേക്ക് ഒരു കപ്പ് ചെറിയുള്ളി ചേർത്തു കൊടുത്തു നല്ലതുപോലെ വഴറ്റിയെടുക്കുക. ചെറിയുള്ളിയും നല്ലതുപോലെ വഴന്നു വന്നതിനു ശേഷം, ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക ഇതിനുശേഷം അഞ്ചുമിനിറ്റ് വഴറ്റുക. സവാളയും ഉള്ളിയും വഴന്നു വന്നതിനുശേഷം ഇതിലേക്ക് രണ്ട് വറ്റൽ മുളക്, 2 പച്ചമുളക് ചെറുതായി അരിഞ്ഞത് അൽപം കറിവേപ്പില തുടങ്ങിയവ ചേർക്കുക. ശേഷം നന്നായി വഴറ്റുക.

ഇവയെല്ലാം നല്ലതുപോലെ വഴന്നു വന്നതിനുശേഷം രണ്ടു തക്കാളി ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. നല്ലതുപോലെ വഴന്നു വന്നതിനുശേഷം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്തു കൊടുക്കുക. തുടർന്ന് എല്ലാം നല്ലതുപോലെ ഇളക്കി മിസ്സ് ചെയ്തു കൊടുക്കുക.

ഇതിനുശേഷം ഇവ ചെറുതീയിൽ 15 മിനിറ്റ് നേരത്തേക്ക് വേവിക്കുക. ഇതിനുശേഷം അല്പം മല്ലിയില, കറിവേപ്പില എന്നിവ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. പാചകം ഇഷ്ടപ്പെടുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഈ രുചിക്കൂട്ട് എല്ലാവരിലേക്കും എത്തിക്കുവാൻ പരമാവധി ശ്രമിക്കുക.

x