അവിൽ കൊണ്ടൊരു ടേസ്റ്റി ആയ ഉപ്പ്മാവ് തയ്യാറാക്കിയാലോ? ഇങ്ങനെ ചെയ്തു നോക്കൂ. വളരേ എളുപ്പമാണ്… !!!

ബ്രേക്ഫാസ്റ്റിന് വീടുകളിൽ ഉപ്പ്മാവ് ഉണ്ടാക്കാറുണ്ട്. എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായി അവിൽ ഉപയോഗിച്ച് കൊണ്ട് വെജിറ്റബിൾ ഉപ്പുമാവ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു കപ്പ് അവിൽ ആണ് വേണ്ടത്. അവിൽ തെരഞ്ഞെടുക്കുമ്പോൾ കട്ടിയുള്ള അവിൽ തിരഞ്ഞെടുക്കാൻ നോക്കണം.

അതിനു ശേഷം ഇതൊരു ബൗളിലേക്ക് മാറ്റി 10 മിനിറ്റ് നേരം വെള്ളത്തിൽ കുതിർത്തുവയ്ക്കുക. അതിനുശേഷം ഇത് രണ്ടു വട്ടം കഴുകി വെള്ളം ഊറ്റി കളഞ്ഞു വയ്ക്കുക. അതിനുശേഷം അടുപ്പിൽ ഒരു പാൻ വച്ച് ചൂടാക്കിയതിനുശേഷം 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഓയിൽ ചൂടാകുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ കടുകിട്ടു പൊട്ടിക്കുക.

അതിനു ശേഷം ഒരു തണ്ട് കറിവേപ്പിലയും രണ്ട് പച്ചമുളകും പൊട്ടിച്ചിടുക്കുക. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കടല പരിപ്പ് ചേർത്ത് കൊടുക്കുക. അതോടൊപ്പം 2 പച്ചമുളക് കീറിയതും ചേർത്ത് കൊടുക്കുക. ഇവ നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

സവാള നന്നായി വഴന്ന ശേഷം ഇതിലേക്ക് കാരറ്റ്, ബീൻസ് എന്നിവ അരക്കപ്പ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. കാരറ്റും ബീൻസും വേവിക്കാത്തതുകൊണ്ട് ചെറിയ തീയിൽ വെച്ച് നന്നായി വഴറ്റി വേവിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാവുന്നതാണ്. അതിനു ശേഷം ഇതിലേക്ക് വെള്ളത്തിൽ കുതിർത്ത് വെച്ച അവിൽ ചേർത്തു കൊടുക്കുക.

ഇനി ഇത് നന്നായി മിക്സ്‌ ചെയ്യുക. ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ശേഷം തേങ്ങ മൂക്കുന്നത് വരെ ഇളക്കുക. ഇപ്പോൾ ടേസ്റ്റി ആയ അവിൽ ഉപ്പുമാവ് തയ്യാറായിരിക്കുന്നു.

x