ഇത്രയും വെറൈറ്റി ആയ ഒരു ലെമൺ ജ്യൂസ് നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല..! ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ പിന്നെ ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ!!

ലെമൺ ജ്യൂസ് നമ്മളെല്ലാവരും കുടിച്ചിട്ടുണ്ടാവും. മറ്റുള്ള ശീതളപാനീയങ്ങൾക്കായി നമ്മൾ കടകളെ ആശ്രയിക്കുമ്പോൾ വളരെ എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് ലെമൺ ജ്യൂസ് എന്നത്. എല്ലാവരും സാധാരണ വീട്ടിൽ ഉണ്ടാകാറുള്ള ഒന്ന് തന്നെയാണത്.

അതുകൊണ്ടുതന്നെ ബാക്കിയുള്ള ശീതള പാനീയങ്ങളുടെ അത്ര സ്പെഷ്യൽ ആയി ഒരുപക്ഷേ നമുക്ക് ലെമൺ ജ്യൂസ് തോന്നണമെന്നില്ല. എന്നാൽ ഇനി അങ്ങനെയല്ല. ചില പൊടിക്കൈകൾ ചേർത്താൽ അടിപൊളിയായി ലെമൺ ജ്യൂസ് ഉണ്ടാക്കാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം. ഇതിനായി ആദ്യം  ഒരു മിക്സിയുടെ ജാർ എടുക്കുക.

ശേഷം അതിലേക്ക് എത്ര ജ്യൂസ് ആണോ വേണ്ടത് അതിൻറെ ആനുപാതിക അളവ് അനുസരിച്ചുള്ള നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. ശേഷം അതിലേക്ക് നല്ലതുപോലെ തൊലികളഞ്ഞ് വൃത്തിയാക്കിയ ഇഞ്ചി  ഒരു ചെറിയ കഷ്ണം ആഡ് ചെയ്യുക. ശേഷം അതിലേക്ക് അല്പം മല്ലിയില ആഡ് ചെയ്യുക. അതിനുശേഷം ഒരു ചെറിയ പീസ് ബീറ്റ്റൂട്ട് ആഡ് ചെയ്യുക. നല്ലൊരു കളറിന് വേണ്ടിയാണ് ഇത്തരത്തിൽ ബീറ്റ്റൂട്ട് ആഡ് ചെയ്യുന്നത്.

മാത്രമല്ല ബീറ്റ്റൂട്ട് ആരോഗ്യത്തിനു വളരെ നല്ല ഒരു പച്ചക്കറി കൂടെയാണ്. ഒരുപാട് ഗുണങ്ങൾ ഇതിലുണ്ട്. അത്തരത്തിൽ ബീറ്ററൂട്ട് ആഡ് ചെയ്തതിനു ശേഷം അതിലേക്ക് ആവശ്യമുള്ള അളവിൽ പഞ്ചസാര ആഡ് ചെയ്തു കൊടുക്കുക. ശേഷം അതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉപ്പ് കൂടി ആഡ് ചെയ്യുക. ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച വെള്ളം ഒഴിക്കുക.

ഇനി  ഇത്  നന്നായൊന്ന് മിക്സിയിലിട്ട് അടിച്ച് എടുക്കണം. അത്തരത്തിൽ നല്ലതുപോലെ അടിച്ചെടുത്തതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് ഇത് നന്നായി അരിച്ചെടുക്കുക. ശേഷം കൂടുതൽ തണുപ്പിനായി ഒന്നോ, രണ്ടോ ഐസ്ക്യൂബ് കൂടി ചേർക്കാം. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ വെറൈറ്റി ആയി എന്നാൽ വളരെ സ്വാദിഷ്ടമായി ലെമൺ ജ്യൂസ്‌ ഉണ്ടാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്യണം.

x