സ്വദിഷ്ടമായ കൊഞ്ച് റോസ്റ്റ് ഉണ്ടാക്കാം വളരെ എളുപ്പത്തിൽ. ഇങ്ങനെ ചെയ്ത് നോക്കൂ.

മലയാളികൾ പണ്ടുതൊട്ടേ ഭക്ഷണപ്രിയരാണ്. സ്വാദിഷ്ടമായ എല്ലാ ഭക്ഷണവും സ്വയം ഉണ്ടാക്കുവാനും കഴിക്കുവാനും താല്പര്യപ്പെടുന്നവരാണ് മലയാളികൾ. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നുതന്നെയായിരിക്കും കൊഞ്ച് റോസ്റ്റ്.

എന്നിരുന്നാലും ഭൂരിഭാഗം ആളുകൾക്കും ഇതിന്റെ രുചിക്കൂട്ട് എന്താണെന്ന് അറിയുകയില്ല. അതുകൊണ്ട് സാധാരണ എല്ലാവരും ഈ വിഭവം കഴിക്കാനായി ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും പോയി ധാരാളം പണം ചെലവഴിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി മുതൽ ഈ വിഭവം വളരെ എളുപ്പത്തിൽ ധാരാളം പണച്ചെലവില്ലാതെ നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. സ്വാദിഷ്ടമായ കൊഞ്ച് റോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നമുക്കു നോക്കാം.

ആദ്യം ഒരു കിലോ കൊഞ്ച് കഴുകി വൃത്തിയാക്കിയെടുക്കുക. ഇതിലേക്ക് കാൽ ടേബിൾ സ്പൂൺ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടേബിൾസ്പൂൺ ചെറുനാരങ്ങാനീരോ വിനാഗിരിയോ ചേർത്ത് അല്പം ഉപ്പു കൂടി ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിനുശേഷം കൊഞ്ച് അര മണിക്കൂർ നേരത്തേക്ക് മസാല പിടിക്കാനായി മാറ്റിവെക്കുക. അതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

വെളിച്ചെണ്ണ നല്ലതുപോലെ ചൂടായി വന്നതിനുശേഷം, കൊഞ്ച് ഇതിലേക്ക് ഇട്ട് ഫ്രൈ ചെയ്യേണ്ടതാണ്. കൊഞ്ച് ഫ്രൈ ചെയ്തതിനുശേഷം, മറ്റൊരു പാനിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വന്നതിനുശേഷം ഇതിലേക്ക് 2 കഷണം ഇഞ്ചി, 12 അല്ലി വെളുത്തുള്ളി, അൽപം കറിവേപ്പില തുടങ്ങിയവ ഇട്ട് നല്ലതുപോലെ വഴറ്റുക. ഇതിനു ശേഷം മൂന്നു പച്ചമുളക് ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക. ഇതുകഴിഞ്ഞ് ആവശ്യത്തിന് സവാള അരിഞ്ഞത് ഇതിലേക്ക് ചേർത്തു കൊടുത്ത് ആവശ്യത്തിന് ഉപ്പ് കൂടി ഇട്ട് വഴറ്റി എടുക്കുക . സവാള നല്ലതുപോലെ വഴന്നു വന്നതിനു ശേഷം ഇതിലേക്ക്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി തുടങ്ങിയവ ചേർത്ത് നല്ലതുപോലെ വഴറ്റുക. ചേർത്തു കൊടുത്ത പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റണം.

അതിനുശേഷം ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ഒരു മിനിറ്റ് ഇളക്കിയതിനുശേഷം ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന കൊഞ്ച് ചേർത്ത് കൊടുക്കുക. ഇതിനുശേഷം അല്പം കുടംപുളിയും ഇതിനോടൊപ്പം ചേർക്കുക. അതിനുശേഷം ഇത് നാലു മിനിറ്റോളം അടച്ചുവെച്ച് വേവിക്കേണ്ടതാണ്.

അതുകഴിഞ്ഞ് ഇതിലേക്ക് കാൽ ടീസ്പൂൺ ഘരം മസാല, ഒരു ടീസ്പൂൺ കുരുമുളകുപൊടി തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അൽപം കറിവേപ്പില മല്ലിയില തുടങ്ങിയവ ചേർത്ത് ആവശ്യം പോലെ ഉപയോഗിക്കാവുന്നതാണ്. എല്ലാ വീട്ടമ്മമാർക്കും ഉപയോഗപ്പെടുന്ന ഈ രുചിക്കൂട്ട് പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.

x