പഞ്ഞി പോലുള്ള സ്വദിഷ്ടമായ അപ്പം ഉണ്ടാക്കുന്ന രീതി ഇതാ.. ഈ സൂത്രപ്പണി ചെയ്താൽ മതി !!

മലയാളികൾക്ക് അപ്പം എന്നത് വളരെ പ്രിയങ്കരമായ ഒരു ഭക്ഷണ വിഭവമാണ്. പലപ്പോഴും വീടുകളിൽ അപ്പം ഉണ്ടാക്കുമ്പോൾ പ്രതീക്ഷിച്ച സോഫ്റ്റ്‌നെസ് ലഭിക്കാതെ വരാറുണ്ട്. എന്നാൽ ഇന്ന് വ്യത്യസ്തമായ ഒരു രീതിയിൽ വളരെ സോഫ്റ്റ്‌ ആയി അപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ആദ്യമായി 250ml മെഷറിങ് ജാറിൽ രണ്ട് കപ്പ് റവ എടുക്കുക. വറുത്ത റവയോ വറുക്കാത്ത റവയോ ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്. വറുക്കാത്ത റവ എടുക്കുന്നതാണ് കുറച്ചുകൂടി അഭികാമ്യം. രണ്ട് കപ്പ് റവ എടുത്ത് മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി ഒന്ന് പൊടിച്ചെടുക്കുക. റവ നന്നായി പൊടിച്ചെടുത്ത് അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക.

അതിനുശേഷം കാൽ ടേബിൾസ്പൂൺ ബേക്കിംഗ് പൗഡറും കാൽ ടേബിൾ സ്പൂൺ ഈസ്റ്റും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിനുശേഷം തേങ്ങയാണ് ചേർക്കുന്നത്. തേങ്ങ ചിരവിയെടുത്ത് 2 പിടി ഇതിൽ ഇട്ടുകൊടുക്കുക. ശേഷം അര ടീസ്പൂൺ ഉപ്പ് കൂടി ചേർത്തതിനുശേഷം ഇത് ഒന്നുകൂടി നന്നായി ബ്ലന്റ് ചെയ്തെടുക്കുക. ഇപ്പോൾ തേങ്ങ എല്ലാം പൊടിയിൽ നന്നായി മിക്സ് ആയി ലഭിക്കുന്നതായിരിക്കും.

ഇനി ഇതിലേക്ക് 250ml ന്റെ മെഷറിങ് ജാറിൽ ഇളംചൂട് വെള്ളം രണ്ടു കപ്പ് ഒഴിക്കുക. ഒരുപാട് ചൂടുള്ള വെള്ളം ഒഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം ചേർത്തതിനുശേഷം ഒന്നുകൂടെ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അര കപ്പ്‌ കൂടി വെള്ളം ചേർത്തതിനുശേഷം 10 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വയ്ക്കുക. റവ ഒന്ന് കുതിരുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം ഒന്നു കൂടി മിക്സിയിൽ അരച്ചെടുക്കേണ്ടതുണ്ട്.

ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി മാവ് പൊന്തി വരാനായി അനുവദിക്കുക. നമ്മുടെ നാട്ടിലെ കാലാവസ്ഥ അനുസരിച്ച് മൂന്നുമുതൽ മൂന്നര മണിക്കൂർ സമയം കൊണ്ട് മാവ് പൊന്തി വരുന്നതായിരിക്കും. ഇനി മാവ് നന്നായി പൊന്തിവന്നു കഴിഞ്ഞതിനുശേഷം സാധാരണ അപ്പം ഉണ്ടാക്കുന്നത് പോലെ പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി മാവ് കോരി ഒഴിക്കുക.

അതിനുശേഷം ഒരു മൂടി ഉപയോഗിച്ച് അപ്പം നന്നായി വേവുന്നതിനായി മൂടി വെക്കണം. വേണമെങ്കിൽ ഓയിൽ അപ്പത്തിന്റെ സൈഡിലൂടെ പുരട്ടി കൊടുക്കാവുന്നതാണ്. പഞ്ഞി പോലെ ഇരിക്കുന്ന അപ്പം ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്.

x