ഗോതമ്പ് പൊടിയും മുട്ടയും ഉണ്ടോ? ഒരു അടിപൊളി ബ്രേക്ഫാസ്റ് ഉണ്ടാക്കാം.

ഏതൊരു വീട്ടിലും സാധാരണയായി ഉണ്ടാകുന്ന 2 സാധനങ്ങളാണ് മുട്ടയും ഗോതമ്പു പൊടിയും, ഇവ രണ്ടും ഉണ്ടെങ്കിൽ സ്വാദിഷ്ടമായ ഒരു അടിപൊളി റെസിപ്പി വളരെ എളുപ്പത്തിൽ പെട്ടെന്ന് ഉണ്ടാക്കാവുന്നതാണ്. ഇതിനായി ആവശ്യമായ സാധനങ്ങൾ: നാലു മുട്ട, അരക്കപ്പ് ഗോതമ്പുപൊടി, സവാള അരിഞ്ഞത്, ക്യാരറ്റ് അരിഞ്ഞത്, 3 മുളക് തുടങ്ങിയവയാണ്.

ആദ്യം ഒരു മിക്സി എടുത്ത് അതിലേക്കു നാലു മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിനുശേഷം മിക്സിയിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടിയും, അല്പം കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഇതിനുശേഷം അടിച്ചെടുത്ത ഗോതമ്പുപൊടിയിലേക്ക് അല്പം വെള്ളം ചേർക്കുക. വെള്ളം ചേർക്കുമ്പോൾ വെള്ളം കൂടി പോവാതിരിക്കാൻ പ്രധാനമായും ശ്രദ്ധിക്കണം.

ഇതിനായി വെള്ളം അല്പാല്പമായി ഒഴിച്ചു കൊടുക്കേണ്ടതാണ്. അതിനുശേഷം ഇത് നല്ലപോലെ വീണ്ടും അടിച്ചെടുക്കുക. ഇതിനു ശേഷം ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. മാവിന് ദോശ മാവിന്റെ കട്ടിയാണ് വേണ്ടത്. മാവിന് കട്ടി കൂടുതലാണെങ്കിൽ അല്പം വെള്ളം കൂടി ചേർക്കേണ്ടതാണ്. വെള്ളത്തിനുപകരം തേങ്ങാപ്പാൽ ചേർക്കുന്നത് അത്യുത്തമമായിരിക്കും.

ശേഷം ഇതിലേക്ക് ക്യാരറ്റ് ചെറുതായി അരിഞ്ഞതും, സവാള ചെറുതായി അരിഞ്ഞതും, 3 പച്ചമുളക് അരിഞ്ഞതും, അല്പം ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കുക. കൂടുതൽ പച്ചക്കറി ചേർക്കുന്നത് ഈ വിഭവത്തെ കൂടുതൽ സ്വാദിഷ്ടമാക്കുന്നതായിരിക്കും. ഇതിനുശേഷം ഒരു പാൻ എടുത്ത് അതിൽ എണ്ണ പുരട്ടുക. പാൻ നല്ലതുപോലെ ചൂടായതിനു ശേഷം, മാവ് ഇതിലേക്ക് ഒഴിച്ച് ദോശ ചുട്ടെടുക്കുന്നതുപോലെ ചുട്ടെടുക്കുക.

രണ്ടു ഭാഗവും ഒരേപോലെ ചുട്ടെടുക്കാൻ മറക്കരുത്. ചുട്ടെടുത്ത റോൾ ആക്കിയെടുത്തു ചെറിയ കഷണങ്ങളായി മുറിച്ചോ കൊടുക്കാവുന്നതാണ്. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയോ വൈകുന്നേരങ്ങളിൽ ചായക്കൊപ്പമോ കഴിക്കാവുന്ന പലഹാരമാണ്.

ഗോതമ്പുപൊടി കൊണ്ടും മുട്ട കൊണ്ടും വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ സ്വാദിഷ്ടമായ വിഭവം ഉണ്ടാക്കുവാൻ എല്ലാവരും ശ്രമിക്കുക. പാചകം ഇഷ്ടപ്പെടുന്ന എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഈ രുചിക്കൂട്ട് എല്ലാവരിലേക്കും എത്തിക്കുവാൻ പരമാവധി ശ്രമിക്കുക.

x