ഇനി മൈക്രോവേവും ബേക്കിങ് സോഡായും ഇല്ലാതെ തന്നെ നല്ല അടിപൊളി കേക്ക് ഉണ്ടാക്കാം.

ബേക്കറികളിൽ നിന്നും നല്ല പഞ്ഞി പോലെ ഇരിക്കുന്ന നല്ല മണമുള്ള കേക്ക് കഴിച്ചിട്ടില്ലേ. ഇത്തരം കേക്കുകൾ എല്ലാം കഴിക്കുമ്പോൾ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ആലോചിച്ചിട്ടില്ലേ. ഇതൊക്കെ വീട്ടിലുണ്ടാക്കാൻ സാധിക്കുമോ എന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ സാധിക്കും എന്ന് തന്നെയാണ് ഉത്തരം.

വളരെയെളുപ്പത്തിൽ ഇത്തരം സ്പോഞ്ച് പോലെ ഇരിക്കുന്ന കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ, എന്നിങ്ങനെ ഒന്നും വേണ്ടാത്ത രീതിയിലാണ് ഇന്നിവിടെ കേക്ക് ഉണ്ടാക്കുന്നത്. ഇതിനായി ആദ്യമായി രണ്ട് ബൗളുകൾ എടുക്കുക. നല്ല ഉണങ്ങിയ വൃത്തിയുള്ള ബൗൾ ആയിരിക്കണം എടുക്കേണ്ടത്. ഇതിൽ ഒരു ബൗളിൽ 3 മുട്ട പൊട്ടിച്ച് അതിന്റെ വെള്ള മാത്രം ഇടുക.

അതിനുശേഷം ഇത് നന്നായി ഒന്ന് ബീറ്റ് ചെയ്ത് എടുക്കണം. ബീറ്റ് ചെയ്യുമ്പോൾ ആറ് ടേബിൾസ്പൂൺ പഞ്ചസാര ഇതിൽ പതിയെ ചേർത്തുകൊടുക്കണം. അതോടൊപ്പം തന്നെ കാൽ ടീസ്പൂൺ ഉപ്പും ചേർക്കേണ്ടതുണ്ട്. ഇനി ഹൈസ്പീഡിൽ ഇത് നന്നായി ബീറ്റ് ചെയ്തെടുക്കുക. ബൗൾ കമിഴ്ത്തി നോക്കുമ്പോൾ അതിൽ നിന്നും ബീറ്റ് ചെയ്തെടുത്ത മുട്ടയുടെ വെള്ള താഴേക്ക് വീഴാത്ത രീതിയിൽ ഇരിക്കുന്നത് വരെ ബീറ്റ് ചെയ്ത് ക്രീം പോലെ ആക്കേണ്ടതുണ്ട്.

അതിനുശേഷം ഈ മുട്ടയുടെ മഞ്ഞ മറ്റൊരു ബൗളിൽ എടുത്ത് ഇതുപോലെ ബീറ്റ് ചെയ്ത് എടുക്കുക. അതിനായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും മുക്കാൽ ടീസ്പൂൺ വാനില എസൻസും ചേർത്ത് കൊടുക്കുക. അതിനു ശേഷം മൂന്ന് മിനുട്ട് നേരം നന്നായി ഹൈസ്പീഡിൽ ബീറ്റ് ചെയ്ത് എടുക്കുക. മുട്ടയുടെ വെള്ള ബീറ്റ് ചെയ്ത് എടുത്തതിലേക്ക് ഇത് ചേർത്ത് നന്നായി ഫോൾഡ് ചെയ്ത് ഇളക്കുക. അതിനുശേഷം മുക്കാൽ കപ്പ് കോൺഫ്ലവർ ഇതിലേക്ക് ചേർത്ത് ഇളക്കുക.

ഫോൾഡ് ചെയ്തു വേണം ഇതും ഇളക്കാൻ. ഇതിനുശേഷം കേക്ക് ഉണ്ടാക്കുന്ന മോൾഡിലോ അല്ലെങ്കിൽ ഇഷ്ടമുള്ള ഒരു പാത്രത്തിലോ കുറച്ച് ബട്ടർ തേച്ച് മൈദ പൊടി ഒന്ന് സ്പ്രിങ്കിൾ ചെയ്തു കൊടുക്കുക. അതിനുശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്റർ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.

അതിനുശേഷം ഓവൻ ആണ് ഉപയോഗിക്കുന്നത് എങ്കിൽ 165 ഡിഗ്രി സെറ്റ് ചെയ്തതിനുശേഷം 40 മുതൽ 50 മിനിറ്റിനുള്ളിൽ ബേക്ക് ചെയ്ത് എടുക്കുക. പ്രഷർ കുക്കറിലോ അടിഭാഗം കട്ടിയുള്ള സോസ് പാനിലോ മൂടിവെച്ച് ഇത് ബേക്ക് ചെയ്ത് എടുക്കാവുന്നതാണ്. 40 മുതൽ 50 മിനിറ്റിന് ശേഷം പഞ്ഞി പോലെയുള്ള കേക്ക് തയ്യാറാകുന്നതാണ്.

x