ഇനി പിസയും ബർഗറും കഴിക്കാൻ പുറത്ത് പോകേണ്ട. വീട്ടിൽ തന്നെ ഉണ്ടാക്കാം നല്ല അടിപൊളി പിസ ബർഗർ.

നമ്മളെല്ലാവരും പിസ കഴിച്ചിട്ടുണ്ടാകും. കഴിച്ചവർക്ക് എല്ലാവർക്കും പിസയും ബർഗറും എല്ലാം ഇഷ്ടം ആയിട്ടുണ്ടാവും. പലർക്കും ഇത് ഓർഡർ ചെയ്യാനുള്ള മടി കൊണ്ട് ഇഷ്ടമാണെങ്കിലും കഴിക്കാൻ സാധിക്കാതെ വരാറുണ്ട്. എന്നാൽ നമുക്ക് പിസ ബർഗർ വീട്ടിൽ ഉണ്ടാകാം. വളരെ ടേസ്റ്റിയായ പിസ്സ ബർഗർ എങ്ങനെയാണ് വീട്ടിൽ വളരേ എളുപ്പത്തിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യമായി ഒരു ഫില്ലിംഗ് തയ്യാറാക്കേണ്ടതുണ്ട്. ഫില്ലിംഗ് തയാറാക്കാൻ വേണ്ടത് എന്താണെന്ന് നോക്കാം. അതിനായി അടുപ്പിൽ ഒരു പാൻ വെച്ച് കുറച്ച് ഓയിൽ ഒഴിച്ച ശേഷം അതിലേക്ക് കുറച്ച് ചെറിയ ജീരകം ചേർക്കുക. അതോടൊപ്പം തന്നെ കുറച്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ഇട്ടു കൊടുക്കുക.

ഇനി ഇതൊന്നു വാടി വരുമ്പോൾ ഇതിലേക്ക് ഒരു മീഡിയം വലുപ്പമുള്ള സവാള പകുതി നീളത്തിൽ അരിഞ്ഞതും ഇട്ട് കൊടുക്കുക. ശേഷം കാൽക്കപ്പ് ക്യാപ്സിക്കം ചെറുതായി അരിഞ്ഞെടുത്തതും ഇട്ടു കൊടുക്കുക. അതിനു ശേഷം കാൽ കപ്പ് ക്യാരറ്റും കാബേജും ചെറുതായി അരിഞ്ഞത് ചേർക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തതിനുശേഷം നന്നായി കുക്ക് ചെയ്തെടുക്കുക. ഇത് ഒന്ന് പകുതി വെന്തശേഷം ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. മസാലകളുടെ പച്ചമണം നന്നായി മാറിയതിനുശേഷം തീ ഓഫ് ചെയ്യുക. ഇതിലേക്ക് കുറച്ച് സോസ് ഒഴിച്ച് നന്നായി ഇളക്കുക.

ഫീല്ലിംഗ് ഇവിടെ തയ്യാറായിരിക്കുന്നു. അതിനുശേഷം ബർഗർ ബൺ എടുത്തതിനുശേഷം പകുതി മുറിച്ച് അതിലേക്ക് മയോണൈസ് പുരട്ടി അതിനുശേഷം ഫീല്ലിംഗ് ഇതിലേക്ക് വയ്ക്കുക. അതിനുശേഷം പുഴുങ്ങിയ മുട്ട പകുതി മുറിച്ചത് ഇതിലേക്ക് വെച്ചു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ചീസ് വച്ചു കൊടുക്കുക. ബണ്ണിന്റെ അടുത്ത പീസിലും മയോണൈസ് തേച്ചതിനു ശേഷം ഇത് അടച്ചു വെക്കുക. ഇതിനു മുകളിലായി ഈസ് വെച്ചു കൊടുക്കുക. അതിനുശേഷം ഇത് ഒരു നോൺ സ്റ്റിക് പാനിൽ കുറച്ച് ബട്ടർ വച്ചതിനുശേഷം ബൺ ഇറക്കിവെക്കുക.

ഇത് ഒന്ന് മൂടിവെച്ച് വേവിക്കുന്നതാണ്. നോൺ സ്റ്റിക് പാനിന്റെ അടപ്പിലുള്ള ഹോൾ അടച്ചിട്ടു വേണം ഇത് വേവിച്ചു എടുക്കാൻ. 8 മിനിറ്റിനുള്ളിൽ ഇത് ശെരിയായി വരുന്നതായിരിക്കും. സ്വാദിഷ്ടമായ പിസ ബർഗർ ഇപ്പോൾ തയ്യാറായിരിക്കുന്നു.

x