മിക്സ്ച്ചർ എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരം ആണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് മിക്സ്ചർ. പലരും മിക്സ്ചർ വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. എല്ലാവരും ശ്രമിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ഇന്ന് അവൽ ഉപയോഗിച്ച് നല്ല സ്വാദിഷ്ടമായ മിക്സ്ചർ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ഇതിനായി ഒരു കടായി പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. അതിനുശേഷം ആവശ്യത്തിനുള്ള അവൽ എടുത്തു പാനിലേക്ക് ഇടുക. അവൽ തിരഞ്ഞെടുക്കുമ്പോൾ കട്ടികുറഞ്ഞ അവൽ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കട്ടിയുള്ള അവലാണെങ്കിൽ അത് എണ്ണയിലിട്ട് വറുത്തെടുക്കുക രീതി ഉപയോഗിക്കാവുന്നതാണ്.
കട്ടികുറഞ്ഞ അവലാണ് എടുക്കുന്നതെങ്കിൽ ഇതുപോലെ പാനിൽ ഇട്ടതിനുശേഷം നന്നായി ചൂടാക്കി വറുത്തെടുക്കുക. മൂന്ന് മിനിറ്റോളം നന്നായി വറുത്ത് അതിനുശേഷം കുറച്ച് അവൽ കൈയിൽ എടുത്ത് പൊടിച്ചു നോക്കുക. അവൽ നല്ല ക്രിസ്പ് അതിനുശേഷം ഇത് അടുപ്പിൽ നിന്ന് മാറ്റുക. അതിനു ശേഷം വീണ്ടും ഒരു പാൻ എടുത്ത് അടുപ്പിൽ വച്ചതിനുശേഷം കുറച്ച് എണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ഒഴിക്കുന്നതാണ് നല്ലത്.
അതിനുശേഷം കുറച്ച് വെളുത്തുള്ളി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക. അതുപോലെതന്നെ കുറച്ച് തേങ്ങ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് ഇതിലേക്ക് ചേർക്കുക. അതിനുശേഷം ആവശ്യത്തിന് കപ്പലണ്ടി വറുത്തതും ഇതിലേക്ക് ചേർക്കുക. അതിനുശേഷം കുറച്ചു പൊട്ടുകടല ഉണ്ടെങ്കിൽ അതും ചേർക്കുക. അതിനുശേഷം ഇത് നന്നായൊന്ന് വറുത്തെടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും കുറച്ച് മഞ്ഞൾപ്പൊടിയും ചേർക്കുക.
അതുപോലെതന്നെ കാൽ ടീസ്പൂൺ കായപ്പൊടിയും മറക്കാതെ ചേർക്കണം. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം കറിവേപ്പില ഇതിലേക്ക് ഇടാം. അതിനുശേഷം ഇവയെല്ലാം നന്നായി വറുത്തെടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ വറുത്ത് വെച്ച അവൽ ചേർക്കുക.
ഇനി ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം ആവശ്യമുണ്ടെങ്കിൽ മുളക്, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഫ്ലെയിം ഓഫ് ചെയ്ത് മിസ്ച്ചർ തണുത്തതിനുശേഷം ഒരു എയർ ടൈറ്റ് പാത്രത്തിൽ അടച്ചു സൂക്ഷിക്കാവുന്നതാണ്. ഒരുപാട് നാൾ കേടാവാതെ ഇരിക്കുന്ന സ്വാദിഷ്ടമായ അടിപൊളി മിക്സ്ചർ തയ്യാർ.