മൈദയോ ആട്ടപ്പൊടിയോ ഉണ്ടെങ്കിൽ 5 മിനിറ്റ് കൊണ്ട് ബ്രേക്ഫാസ്റ്റ് റെഡി. ഇത് ഒരു വട്ടം കഴിച്ചാൽ പിന്നെയും കഴിക്കാൻ തോന്നും.

എല്ലാവരും പറയാറുണ്ട് ബ്രേക്ക് ഫാസ്റ്റ് ആണ് ദിവസത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഏറ്റവും പ്രധാന ഘടകം എന്ന്. അതുകൊണ്ടുതന്നെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുവാനാണ് ഒരുവിധം എല്ലാ അമ്മമാർക്കും ഏറ്റവും ബുദ്ധിമുട്ടുന്നതും. കാരണം ജോലിക്ക് പോകുന്ന ആളുകൾ ആണെങ്കിലും, സ്കൂളുകളിൽ പഠിക്കാൻ പോകുന്ന കുട്ടികൾ ഉണ്ടെങ്കിലും രാവിലെ ആവുമ്പോഴേക്കും പെട്ടെന്ന് ബ്രേക്ക്ഫാസ്റ്റ് തയ്യാറായെന്നു വരില്ല.

അത്തരത്തിലുള്ള പ്രശ്നങ്ങൾ  ഒന്നുമില്ലാതെ എളുപ്പത്തിൽ നമുക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ സാധിച്ചാലോ?  അങ്ങനെയുള്ള ഒരു ഡിഷ്‌ നമുക്ക് പരിചയപ്പെടാം.  ഇതിനായി ഏറ്റവും പ്രധാനമായി വേണ്ടത് മൈദയാണ്. ആദ്യമായി ഒരു മിക്സിയുടെ ജാർ എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിനുള്ള മൈദ ഇട്ടു കൊടുക്കുക. മൈദക്ക് പകരം ആട്ടപ്പൊടി ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്  ചേർത്ത് കൊടുക്കുക. നന്നായി മൊരിഞ്ഞു വരുന്നതിനായി അര സ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതുകഴിഞ്ഞ് ഇതിലേക്ക് ആവശ്യാനുസരണം വെള്ളം ആഡ് ചെയ്തു കൊടുക്കുക. ഇത് നല്ലതുപോലെ മിക്സിയിലിട്ട് ഒന്ന്  അടിച്ചെടുക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. മാവ് ഒരുപാട് ലൂസ്  ആവാതിരിക്കാനും ഒരുപാട് തിക്ക്  ആവാതിരിക്കാനും  ശ്രദ്ധിക്കണം. ശേഷം ഒരു നോൺസ്റ്റിക് പാനിൽ അൽപം എണ്ണയോ അല്ലെങ്കിൽ നെയ്യോ പുരട്ടി അടുപ്പത്ത് വയ്ക്കുക. പാൻ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് പാനിലേക്ക് ഒഴിച്ച് ചുറ്റിച്ച് എടുക്കുക.

ഒരു വശം റെഡിയാവുമ്പോൾ തിരിച്ചിട്ട് മറുവശവും വേവിക്കാൻ ശ്രദ്ധിക്കുക. ഒരുവശം മറിച്ചിട്ട് അതിനുശേഷം അതിൻറെ മുകൾവശത്ത് എണ്ണ ചെറുതായി തടവി കൊടുത്ത് വീണ്ടും തിരിച്ചിട്ട് വേവിക്കുക. ഇതോടെ അഞ്ച് മിനിറ്റ് കൊണ്ട് റെഡിയാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ഫാസ്റ്റ് തയ്യാറായിക്കഴിഞ്ഞു. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന സ്വാദിഷ്ടമായ ഒരു ഡിഷ് ആണിത്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്യാൻ ശ്രമിക്കുക.

x