ഓവനും ഗ്രില്ലും ഇല്ലെങ്കിലും എങ്ങനെ വീട്ടിൽ വളരെ ഈസിയായി തന്തൂരി ചിക്കൻ തയ്യാറാക്കിയെടുക്കാം.


ഹോട്ടലിൽ നിന്ന് കഴിക്കുന്ന തന്തൂരി ചിക്കൻ വീട്ടിൽ നമുക്ക് തയ്യാറാക്കാം. അപ്പോൾ ഈയൊരു തന്തൂരി ചിക്കൻ ഉണ്ടാക്കാൻ എന്തൊക്കെ വേണമെന്ന് നോക്കാം. ഇതിനായി വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

ചിക്കൻ -,500, ഇഞ്ചി – ചെറിയ കഷണം, വെളുത്തുള്ളി – 5 എണ്ണം, മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ, കാശ്മീരി ചില്ലി പൗഡർ – 1 ടേബിൾ സ്പൂൺ, ജീരകപ്പൊടി – 1 ടീസ്പൂൺ, ഗരം മസാലപ്പൊടി – 1/2 ടീസ്പൂൺ, കുരുമുളക്പൊടി – 11/2 ടീസ്പൂൺ, ചെറുനാരങ്ങാനീര് – 1 ടീസ്പൂൺ, തൈര് – 4 ടേബിൾ സ്പൂൺ, ഉപ്പ് – ആവശ്യത്തിന്, ഉലുവയുടെ ഇല – കുറച്ച്, നല്ലെണ്ണ – 2 ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ, എണ്ണ – 3 ടേബിൾ സ്പൂൺ, ബട്ടർ – 11/2 ടേബിൾ സ്പൂൺ .

ആദ്യം തന്തൂരിയാക്കാൻ ആവശ്യമായ വലിയ ചിക്കൻ പീസുകൾ കഴുകി എടുക്കുക. ശേഷം ഒരു ബൗളിൽ ഇട്ട് അതിൽ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, മല്ലിപ്പൊടി, കാശ്മീരി മുളക് പൊടി, ജീരകപ്പൊടി, ഗരം മസാലപ്പൊടി, കുരുമുളക് പൊടി, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് മിക്സാക്കുക. ശേഷം തൈരും ഉപ്പും കൂടി ചേർത്ത് മിക്സിക്കുക. പിന്നീട് ഉലുവയുടെ ഇല കൂടി ചേർത്ത് കൈ കൊണ്ട് നല്ല രീതിയിൽ മിക് സാക്കി വയ്ക്കുക. ശേഷം ഒരു ചെറിയ കടായി എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ 2 ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾ പൊടിയിട്ട് മിക്സാക്കിയത് ചിക്കൻ മിക്സിൽ ഒഴിക്കുക. ശേഷം നല്ല രീതിയിൽ മിക്സാക്കി മൂടി ഒരു അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ 3 ടേബിൾ സ്പൂൺ എണ്ണയും ബട്ടറും ഒഴിക്കുക. ശേഷം അത് ചൂടായി വരുമ്പോൾ അതിൽ തയ്യാറാക്കി വച്ച ചിക്കൻ ഓരോന്നായി വയ്ക്കുക. മൂടിവച്ച് വേവിക്കുക. ചിക്കൻ പാകമായി വരുമ്പോൾ മറിച്ചിട്ട് മൂടിവച്ച് വേവിക്കുക.പാകമായ ശേഷം ഗ്യാസ് ഓ ഫാക്കുക.

പിന്നെ പുകവരുത്താൻ വേണ്ടി ചാർകോൾ നന്നായി ചൂടാക്കിയ ശേഷം ഒരു ചെടിയ വാട്ടിയിൽ ഇടുക. ശേഷം കുറച്ച് എണ്ണ ഒഴിച്ച് പുകവരുമ്പോൾ മൂടിവയ്ക്കുക. കുറച്ച് കഴിഞ്ഞ് തുറന്ന് സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റുക. അങ്ങനെ നമ്മുടെ സൂപ്പർ തന്തൂരി ചിക്കൻ റെഡി.