സൂപ്പ് പോലെ ഒരു വിഭവം തയ്യാറാക്കാം.

അര കപ്പ് ഉഴുന്ന് ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് നാലുവട്ടം കഴുകിയെടുക്കുക. ഇതിൽ നിന്നും വെള്ളം എല്ലാം മാറ്റി മറ്റൊരു കുക്കറിലേക്ക് ഉഴുന്ന് മാറ്റുക. കുക്കറിലേക്ക് രണ്ട് കപ്പ് വെള്ളവും ചേർത്ത് ഉഴുന്ന് വേവിച്ചെടുക്കുക. ഉഴുന്ന് കൈ കൊണ്ട് ഞെക്കുമ്പോൾ ഉടഞ്ഞു വരുന്നതുവരെ വേവിക്കുക.

ഇതിന്റെ ചൂട് എല്ലാം മാറുമ്പോൾ മറ്റൊരു മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാനിലേക്ക് മിക്സിയിൽ അരച്ചെടുത്ത ഉഴുന്ന് ഒഴിക്കുക. ഇതോടൊപ്പം ഒന്നര കപ്പ് വെള്ളവും ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്തതിനു ശേഷം ഒരു കപ്പ് ശർക്കര ചീകിയത് ചേർക്കുക.

ഇതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കുക. ഒരു നുള്ള് ഉപ്പും ചേർത്ത് ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. ശേഷം പാൻ ചൂടാക്കാൻ വയ്ക്കുക. തീ ചുരുക്കി വെച്ച് വേണം വേവിക്കുവാൻ. ഇവ നന്നായി ഇളക്കി കൊണ്ട് തിളച്ച് വരുമ്പോൾ തീ കെടുത്താവുന്നതാണ്.

ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങ പാലും, കാൽ കപ്പ് തേങ്ങ ചിരകിയതും ചേർത്ത് ഇളക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന സൂപ്പ് പോലത്തെ വിഭവം വളരെ സ്വാദ് ഉള്ളതാണ്.

Credits : Amma Secret recipes

x