വെറും മൂന്നു ചേരുവ കൊണ്ട് വളരെ സിമ്പിൾ ആയി ചെയ്തെടുക്കാവുന്ന വളരെ രുചികരമായ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം

വെറും മൂന്നു ചേരുവ കൊണ്ട് വളരെ സിമ്പിൾ ആയി ചെയ്തെടുക്കാവുന്ന വളരെ രുചികരമായ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. 250ml കപ്പിൽ പുഴുങ്ങലരി എടുത്ത് നന്നായി കഴുകുക, ഏതൊരു അരി വച്ചിട്ടും നിങ്ങൾക്ക് ഈ പലഹാരം ചെയ്യാവുന്നതാണ്.

അരി കഴുകി വെള്ളം കളഞ്ഞ് എടുത്ത് വെക്കുക. ഇനി ഈ അരി വറുത്ത്‌ എടുക്കണം. അതിനായി ഒരു പാൻ എടുത്ത് തീ ചുരുക്കി വെച്ച്, അരി അതിൽ ഇട്ട് നന്നായി എളക്കി കൊടുക്കണം. കുറച്ച് സമയം കഴിയുമ്പോൾ അരി പൊട്ടി പൊട്ടി വരാൻ തുടങ്ങും, പിന്നെ അരിയുടെ നിറം മാറി ഗോൾഡൻ ബ്രൗൺ കളർ ആകും വരെ അരി എളക്കി കൊടുക്കണം. അരിയുടെ നിറം മാറിയാൽ തീ കെടുത്തി അരി മാറ്റി വെക്കണം.

അരിയുടെ ചൂട് മാറിയാൽ അത് പൊടിച്ചെടുക്കണം. അതിനായി ഒരു മിക്സിയുടെ ജാറിൽ ഇട്ട് അരി പൊടിച്ചെടുക്കുക. അരി പൊടിച്ചത് ഒരു ബൗളിൽ മാറ്റി വെക്കുക. 250ml കപ്പിൽ തേങ്ങ ചെരുകിയത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. അതേ അളവിൽ തന്നെ ഒരു കപ്പ്‌ ശർക്കര ചീകിയത് ആ തേങ്ങയുടെ കൂടെ ഒന്ന് ക്രഷ് ചെയ്ത് എടുക്കുക.

ശേഷം ഇതെല്ലാം കൂടെ അരി പൊടിച്ചതിന്റെ കൂടെ ഇട്ട് മിക്സ്‌ ചെയ്യുക. എല്ലാം കൂടെ കയ്യ് കൊണ്ട് നല്ല പോലെ mix ചെയ്യണം. ശേഷം അരി പൊടിയും ശർക്കരയും തേങ്ങയും എല്ലാം കയ്യ് കൊണ്ട് ഉരുട്ടാൻ പാകത്തിന് ആകണം. കയ്യ് കഴുകിയ ശേഷം ആ mix ഇൽന്ന് കുറച്ച് എടുത്ത് ഒരു ball shape ഇൽ ഉരുട്ടി എടുക്കാം. അതെ പോലെ ബാക്കി എല്ലാം ചെറിയ ചെറിയ ഒരുളകളായി എടുക്കുക. അങ്ങനെ വെറും 3 ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന വളരെ സിമ്പിൾ ആയ പലഹാരം തയ്യാറായിരിക്കുകയാണ്.

Credits : Amma Secret Recipes

x