വളരെ മധുരമുള്ള പലഹാരം തയ്യാറാക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും

ഈ പലഹാരം തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു ബൗളിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് അര ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം ഇവ രണ്ടും നന്നായി ബീറ്റ് ചെയ്ത് എടുക്കുക. മറ്റൊരു ബൗളിൽ മുക്കാൽ കപ്പ് പാല് പൊടി ചേർക്കുക.

ഇതിലേക്ക് അര ടേബിൾസ്പൂൺ മൈദ പൊടിയും, അര ടേബിൾ സ്പൂൺ പഞ്ചസാര പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഫ്ലേവരിന് അനാവശ്യമായി അരടീസ്പൂൺ ഏലയ്ക്കാപ്പൊടിയും, അര ടീസ്പൂൺ ബേക്കിംഗ് പൊടിയും ചേർത്ത് കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് എടുത്ത ഈ കൂട്ടിലേക്ക് നേരത്തെ ബീറ്റ് ചെയ്ത് വെച്ചിരുന്ന കോഴി മുട്ട ഒഴിക്കുക.

ശേഷം ഇവ നന്നായി കുഴച്ച് എടുക്കുക. കയ്യിൽ അല്പം നെയ്യ് തേച്ച് പിടിപിച്ച് ഇതിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ഉരുട്ടിയെടുത്ത ഓരോന്നും കയ്യിൽ വെച്ച് തന്നെ പരത്തുക. മറ്റൊരു പാനിൽ ഒരു ലിറ്റർ പാല് ഒഴിച്ച് തിളപ്പിക്കുക. പാല് തിളക്കിമ്പോൾ ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർക്കുക.

ഇതോടൊപ്പം അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കുക. പാല് ചെറുതായി കുറുകി വരുമ്പോൾ ഇതിലേക്ക് നേരത്തെ പരത്തി വച്ചിരുന്ന മാവ് ഇതിലേക്ക് ഇടുക. ശേഷം അടച്ച് വെച്ച് അഞ്ചു മിനിറ്റ് വേവിക്കുക. ശേഷം ഇത് ഇളക്കി അഞ്ചു മിനിറ്റ് വീണ്ടും തിളപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x