വെറും രണ്ട് മിനിറ്റുകൊണ്ട് തന്നെ തീ കത്തിക്കാതെ തയ്യാറാക്കാൻ പറ്റുന്ന പലഹാരം. വായിലിട്ടാൽ അലിഞ്ഞു പോകും.

വെറും രണ്ട് മിനിറ്റ് കൊണ്ട് തന്നെ പലഹാരം തയ്യാറാക്കാം. തീ പോലും കത്തിക്കാതെ തന്നെ ഇത് തയ്യാറാക്കാം. ഇതിനാവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം ഇന്നും കീഴെ നൽകിയിരിക്കുന്നു. ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം ഇവ തരികൾ ഇല്ലാതെ പൊടിച്ചെടുക്കുക.

മറ്റൊരു ബൗളിലേക്ക് കാൽക്കപ്പ് ബട്ടർ ഉരുക്കി ഒഴിക്കുക. ഇതിലേക്ക് നേരത്തെ പൊടിച്ച് വച്ചിരുന്ന പഞ്ചസാര ചേർക്കുക. ശേഷം ഇവ നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പാൽപ്പൊടി ചേർക്കുക. ശേഷം ഇവ നന്നായി ഇളക്കി മിക്സ് ചെയ്ത് ക്രീമി പരുവത്തിലാക്കുക. ഇതേസമയം രണ്ട് ബ്രെഡിന്റെ നാല് അരികു വശവും ചെത്തി മാറ്റുക.

ശേഷം ബ്രഡ് നാല് തുല്യ ഭാഗങ്ങളായി മുറിക്കുക. ശേഷം മുറിച്ചു വച്ചിരിക്കുന്ന ബ്രെഡ് ഓരോന്നായി എടുത്ത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സിയിൽ മുക്കുക. ശേഷം മറ്റൊരു നെറ്റ് പ്ളേറ്റിൽ വെക്കുക.

ഇതിന്റെ മുകൾ വശത്തായി ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചെറിയ കഷണങ്ങളായി മുറിച്ച് വിതറുക. ശേഷം ഇവ 15 മിനിറ്റ് ഫ്രിഡ്ജിൽ തണുക്കാൻ വയ്ക്കുക. ശേഷം പുറത്തെടുത്ത് കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x